Story Dated: Tuesday, January 27, 2015 07:03
സുഡാന്‍: സൗത്ത് സുഡാനില്‍ നിര്‍ബന്ധിത തീവ്രവാദ പ്രവര്‍ത്തനത്തിന് നിയമിക്കപ്പെട്ട 3,000 കുട്ടികളെ മോചിപ്പിച്ചു. ഇവരില്‍ 280 പേരെ ഇന്ന് സുരക്ഷിത സ്‌ഥാനങ്ങളില്‍ എത്തിച്ചു. കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സംഘടനയായ യുണിസെഫിന്റെ നേതൃത്വത്തിലാണ് കുട്ടികളെ മോചിപ്പിച്ചത്.
11നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് മോചിപ്പിച്ചത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ നിര്‍ബന്ധിത അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് സാധാരണയാണ്. ഇതില്‍ സൗത്ത് സുഡാന്‍ ഡെമോക്രാറ്റിക് ആര്‍മി കോബ്ര തട്ടിയെടുത്ത കുട്ടികളെയാണ് മോചിപ്പിച്ചത്. 2014ലെ കണക്കനുസരിച്ച് 12,000 കുട്ടികളാണ് ഇത്തരത്തില്‍ വിവിധ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
from kerala news edited
via IFTTT