Story Dated: Monday, January 26, 2015 04:01
കഴക്കൂട്ടം: തോന്നയ്‌ക്കല്‍ ഖനന കമ്പനിയില്‍ നിന്നുമുള്ള കുന്നുവിള വാട്ടര്‍ ടാങ്കിലെ കുടിവെള്ള പൈപ്പ് സാമൂഹ്യ വിരുദ്ധര്‍ ശനിയാഴ്‌ച രാത്രി അടച്ചു തകര്‍ത്തതിനെ തുടര്‍ന്ന് മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. സാമൂഹ്യ വിരുദ്ധര്‍ പൈപ്പ് അടിച്ച് പൊട്ടിക്കുകയും പൈപ്പിനുചുറ്റും പരിസരത്തും മുളകുപൊടി വിതറുകയും ചെയ്‌തു. തുടര്‍ന്ന് നാട്ടുകാര്‍ കമ്പനി അധികൃതരെ സമീപിച്ചുയെങ്കിലും അധികൃതര്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി കമ്പനിക്ക് മുന്നില്‍ എത്തുകയും അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തില്‍ പൈപ്പ് നന്നാക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. തിങ്കളാഴ്‌ച തന്നെ ജലവിതരണം സാദ്ധ്യാമാകുമെന്നാണ് പ്രതീക്ഷ.
from kerala news edited
via IFTTT