Story Dated: Monday, January 26, 2015 04:37
ആലപ്പുഴ: പട്ടികജാതി-വര്‍ഗ, മറ്റര്‍ഹ സമുദായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പബ്ലിക് സ്‌കൂള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2015-16 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇപ്പോള്‍ നാലാംക്ലാസില്‍ പഠിക്കുന്നവരും 10 വയസ് കഴിയാത്തവരും വാര്‍ഷിക കുടുംബവരുമാനം 1,00,000 രൂപയില്‍ കവിയാത്തവരുമായ കുട്ടികള്‍ക്കു രക്ഷിതാക്കള്‍ മുഖേന അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രവേശനം ലഭിക്കുന്നവര്‍ക്കു വിദ്യാഭ്യാസം, വസ്‌ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.
ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന ക്ലാസ്, ജനനത്തീയതി എന്നിവ തെളിയിക്കാന്‍ ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ ഹെഡ്‌മാസ്‌റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ഇന്നു ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. പുന്നപ്ര എം.ആര്‍.എസ്. സ്‌കൂളില്‍ ഫെബ്രുവരി 22ന് രാവിലെ ഒന്‍പതിന് പ്രവേശന പരീക്ഷ നടക്കും. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0477-2252548.
from kerala news edited
via IFTTT