121

Powered By Blogger

Tuesday, 27 January 2015

തീവ്രവാദി വരുംമുമ്പേ സിം തയ്യാര്‍ പുറത്തായത് കാര്‍ഡ് വിതരണത്തിലെ ക്രമക്കേടുകള്‍








തീവ്രവാദി വരുംമുമ്പേ സിം തയ്യാര്‍ പുറത്തായത് കാര്‍ഡ് വിതരണത്തിലെ ക്രമക്കേടുകള്‍


Posted on: 28 Jan 2015


ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ ശിബിഗിരി എന്ന ബോഡോ തീവ്രവാദി പിടിയിലായതോടെ സ്വകാര്യ മൊബൈല്‍ സിംകാര്‍ഡ് വിതരണത്തിലെ വന്‍ ക്രമക്കേടുകള്‍ കണ്ടെത്താനും കഴിഞ്ഞു.

ജനവരി 21ന് ഉച്ചയ്ക്ക് 12.30-നാണ് ശിബിഗിരി തീവണ്ടിയില്‍ ബെംഗളൂരുവില്‍ വന്നിറങ്ങിയത്. അതിനുശേഷം ഇലക്ട്രോണിക് സിറ്റി പ്രദേശത്ത് പോയാണ് അയാള്‍ സിംകാര്‍ഡ് വാങ്ങിയത്. അയാള്‍ക്ക് കിട്ടിയത് അന്നു രാവിലെ 9.30ന് പ്രവര്‍ത്തനക്ഷമമാക്കിയ സിംകാര്‍ഡ് !

അയാള്‍ വന്നിറങ്ങുംമുമ്പേ പ്രവര്‍ത്തനക്ഷമമാക്കിയ സിംകാര്‍ഡ് കൈയിലുണ്ടെന്ന് ചോദ്യംചെയ്യലിനിടെ പോലീസ് മനസ്സിലാക്കി. അയാള്‍ക്ക് കാര്‍ഡ് കൊടുത്ത മൊബൈല്‍ സേവനസ്ഥാപനത്തോട് പോലീസ് ബന്ധപ്പെട്ടു. ശിബിഗിരിയുടെ പേരിലല്ല സിം കാര്‍ഡെന്ന് അപ്പോള്‍ മനസ്സിലായി.

മുമ്പേ പ്രവര്‍ത്തനക്ഷമമാക്കിയ (പ്രീ ആക്ടിവേറ്റഡ്) സിംകാര്‍ഡുകള്‍ ഇലക്ട്രോണിക് സിറ്റി പ്രദേശത്തെ മൊബൈല്‍ സേവനസ്ഥാപനത്തില്‍നിന്ന് അനേകം പേര്‍ക്ക് കിട്ടിയിരുന്നുവെന്നും അന്വേഷണത്തില്‍ അറിവായി. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം ആ സ്ഥാപനത്തിനെതിരെ എഫ്.ഐ.ആര്‍. എടുത്ത് ഏഴുപേരെ അറസ്റ്റുചെയ്തത്. മുപ്പത് റബ്ബര്‍ സ്റ്റാമ്പുകള്‍, പൂരിപ്പിക്കാത്തതും അപൂര്‍ണമായി പൂരിപ്പിച്ചതുമായ അപേക്ഷകള്‍ തുടങ്ങിയവ അവരില്‍നിന്ന് കണ്ടെടുത്തു.

ശ്രീനിവാസ് റെഡ്ഡി, വേണുകുമാര്‍, സന്തോഷ്, ഗംഗാരാജു, രമേശ്, സയീദ് സൈഫുള്ള, എജാജ അഹ് മദ് എന്നിവരാണ് അറസ്റ്റിലായത്.

കൂടുതല്‍ ഇടപാടുകാരെ കിട്ടാനുള്ള മത്സരത്തിനിടെ, ചട്ടങ്ങള്‍ ലംഘിച്ച് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സത്യസന്ധരായ അപേക്ഷകരില്‍നിന്ന് രേഖകളുടെയും ഫോട്ടാകളുടെയും കൂടുതല്‍ കോപ്പികള്‍ വാങ്ങിവെക്കും. സേവനദാതാക്കള്‍ സൗകര്യംപോലെ അപേക്ഷാപത്രങ്ങള്‍ പൂരിപ്പിക്കും. അവരുടെതന്നെ ഹാന്‍ഡ് സെറ്റില്‍നിന്ന് കോള്‍സെന്ററില്‍ വിളിച്ച് സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യിക്കും. അതു അവര്‍ക്ക് വിശ്വസ്തരായ ചെറുകിടവിതരണക്കാര്‍ മുഖേന പിന്നീടെത്തുന്ന ആവശ്യക്കാര്‍ക്ക് വില്ക്കും. അവരില്‍നിന്ന് വാങ്ങുന്ന അപേക്ഷാപത്രം ഉപയോഗിച്ച് പിന്നീട് വേറെ സിംകാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കും; പിന്നീടെത്തുന്ന ആവശ്യക്കാര്‍ക്ക് വില്ക്കാന്‍.

ഒരൊറ്റ ഹാന്‍ഡ് സെറ്റ് ഉപയോഗിച്ച് ആയിരക്കണക്കിന് സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടു.











from kerala news edited

via IFTTT