121

Powered By Blogger

Tuesday, 27 January 2015

ഭാര്യാ സഹോദരന്റെ വീടിന്‌ തീയിട്ടയാളെ അറസ്‌റ്റ്‌ ചെയ്‌തു











Story Dated: Wednesday, January 28, 2015 02:32


കടുത്തുരുത്തി: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഭാര്യയുടെ സഹോദരന്റെ വീടിന്‌ തീയിട്ടയാളെ അറസ്‌റ്റ്‌ ചെയ്‌തു. പാലക്കാട്‌ ഒറ്റപാലം കരിമ്പുഴ പോഴാടയില്‍ മാത്യു (53) ആണ്‌ അറസ്‌റ്റിലായത്‌. മാത്യുവിന്റെ ഭാര്യാ സഹോദരന്‍ വാക്കാട്‌ വള്ളിപ്പാലം ജോസിന്റെ വീടിനാണ്‌ മാത്യു തീയിട്ടത്‌.


25ന്‌ വൈകൂന്നേരം ആറോടെയാണ്‌ സംഭവം. ജോസിന്റെ സഹോദരി ലിസിയാണ്‌ മാത്യുവിന്റെ ഭാര്യ. ഒന്നര വര്‍ഷം മുമ്പ്‌ ലിസിയും നാല്‌ മക്കളും മാത്യുവിന്റെ ശല്ല്യം സഹിക്കാതെ പാലക്കാടു നിന്നും വാക്കാടെത്തി ഇവിടെ കഴിയുകയായിരുന്നു. ലിസി വീട്ടുജോലികള്‍ ചെയ്‌താണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌. പലതവണ ജോസിന്റെ വീട്ടിലെത്തിയ മാത്യു ലിസിയെ കൂടെ അയക്കണമെന്ന്‌ ആവശ്യപെട്ട്‌ ഭീഷിണിപെടുത്തിയിരുന്നു.


സംഭവദിവസം വാക്കത്തിയുമായി ജോസിന്റെ വീട്ടില്‍ മാത്യു എത്തിയത്‌. ഈ സമയം വീട്ടിലാരുമില്ലായിരുന്നു. തുടര്‍ന്ന്‌ വീടിനുള്ളില്‍ കയറിയ മാത്യു അലമാരകളും കട്ടിലും ഉള്‍പെടെയുള്ള വീട്ടുസാധനങ്ങള്‍ വാക്കത്തിക്കു വെട്ടി നശിപ്പിച്ച ശേഷം തീയിടുകയായിരുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മാത്യു രക്ഷപെട്ടു. തുടര്‍ന്ന്‌ ആപ്പാഞ്ചിറയില്‍ നിന്നെത്തി ഫയര്‍ഫോഴ്‌സെത്തിയാണ്‌ തീ അണച്ചത്‌.


കട്ടിലും അലമാരയും ഉള്‍പെടെയുള്ള സാധനസാമഗ്രികള്‍ കത്തി നശിച്ചിരുന്നു. തുടര്‍ന്ന്‌ ജോസിന്റെ പരാതിയെ തുടര്‍ന്ന്‌ മാത്യുവിനെ കടുത്തുരുത്തി പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT