121

Powered By Blogger

Tuesday, 27 January 2015

സിം കാര്‍ഡിനുള്ള ശരിയായ രീതി








സിം കാര്‍ഡിനുള്ള ശരിയായ രീതി


Posted on: 28 Jan 2015


ബെംഗളൂരു: സിം കാര്‍ഡ് വിതരണത്തിനുള്ള ശരിയായ നടപടിക്രമം പോലീസ് അറിയിച്ചു.

അപേക്ഷകന്‍ തിരിച്ചറിയല്‍രേഖയും മേല്‍വിലാസം തെളിയിക്കാനുള്ള രേഖയും ഒരു ഫോട്ടോഗ്രാഫുമായി വിതരണക്കാരനടുത്തെത്തണം.

വിതരണക്കാരന്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അപേക്ഷാപത്രം പൂരിപ്പിച്ചുവാങ്ങണം. (എഴുതാന്‍ അപേക്ഷകന് അറിയില്ലെങ്കില്‍ വിതരണക്കാരന് പൂരിപ്പിക്കാവുന്നതാണ്). രേഖകളിലെയും അപേക്ഷയിലെയും മേല്‍വിലാസം പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനുശേഷമാണ് സിം കാര്‍ഡ് കൊടുക്കേണ്ടത്.

അപേക്ഷാപത്രത്തില്‍ സിം നമ്പര്‍കൂടി എഴുതിയും തന്റെ മുദ്ര പതിപ്പിച്ചുമാണ് വിതരണക്കാരന്‍ മൊത്തവ്യാപാരിക്ക് അപേക്ഷാപത്രം അയയ്‌ക്കേണ്ടത്. മൊത്തവ്യാപാരിയും അപേക്ഷാപത്രത്തില്‍ അയാളുടെ മുദ്ര പതിപ്പിച്ചതിനുശേഷം സേവനസ്ഥാപനത്തിന് അപേക്ഷ കൈമാറണം. സ്ഥാപനവും സൂക്ഷ്മപരിശോധന നടത്തണം.

ഇനി അപേക്ഷകനോട് കോള്‍ സെന്ററിലേക്ക് (നമ്പര്‍ 117) വിളിക്കാന്‍ പറയണം. തന്റെ പേരും മേല്‍വിലാസവും ജനനത്തീയതിയുംമറ്റും ശരിയായി രേഖപ്പെടുത്തപ്പെട്ടുവെന്ന് അപേക്ഷകന് അങ്ങനെ ഉറപ്പാക്കാനാകും. അപേക്ഷയിലെ വിവരങ്ങളും അപേക്ഷകന്‍ പറഞ്ഞതും കൃത്യമാണെങ്കിലാണ് സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യേണ്ടത്.

ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ 24 മുതല്‍ 48 വരെ മണിക്കൂറെടുക്കും.











from kerala news edited

via IFTTT