ഭീകരജീവി വരുന്നു, അടുത്തവെള്ളിയാഴ്ച. പേടിപ്പിക്കാനോ ചിരിപ്പിക്കാനോ വരവെന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ട്രെയിലര്‍ നല്‍കുന്ന സൂചന ചിരിക്കാനുള്ള വക ഉണ്ടെന്ന് തന്നെയാണ്. ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവി എന്ന സിനിമയുടെ വരവാണ് ഫിബ്രവരി ആറിന് സംഭവിക്കുക.
ഫ്രൈഡെ ഫിലിംസ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് മിഥുന്‍ മാനുവല്‍ തോമസാണ്. ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു മിഥുന്‍.
ഷാജി പപ്പന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബു, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, സാന്ദ്ര, ഭഗത് മാനുവല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
from kerala news edited
via IFTTT