Story Dated: Wednesday, January 28, 2015 02:34
തിരുവനന്തപുരം: അരുമാനൂരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുപുറം മാങ്കൂട്ടം പി.എം. കോട്ടേജില്‍ മനോജാണ് അറസ്‌റ്റിലായത്. വിദ്യാര്‍ഥിനിയെ 24-ന് വീട്ടില്‍നിന്നും കാണാതാവുകയും തുടര്‍ന്ന് കുട്ടിയെ പിതാവിന്റെ പരാതിയനുസരിച്ച് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്‌തു.
മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായിട്ടുളളതായും ഒന്നില്‍ക്കൂടുതല്‍ ആള്‍ക്കാര്‍ ഉപദ്രവിച്ചതായും വെളിവായതിന്റെ അടിസ്‌ഥാനത്തില്‍ അയല്‍വാസിയായ മനോജ്, കുട്ടിയെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി പ്രതിയുടെ വീട്ടില്‍വച്ച് പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലയളവു മുതല്‍ വീട്ടില്‍വച്ച് പലദിവസങ്ങളിലും പീഡിപ്പിച്ചതായാണ് വിവരം. മെഡിക്കല്‍ പരിശോധനയ്‌ക്കുശേഷം കുട്ടിയെ രക്ഷാകര്‍ത്തക്കാളോടൊപ്പം വിട്ടയച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എന്‍.ജയകുമാറിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
from kerala news edited
via IFTTT