Story Dated: Tuesday, January 27, 2015 07:37
ട്രാല്‍: റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധ സേവാ പുരസ്‌ക്കാരം ലഭിച്ച കേണല്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേണല്‍ മുനീന്ദ്ര നാഥ് റായ് ആണ് കൊല്ലപ്പെട്ടത്. 42 രാഷ്‌ട്രീയ റൈഫിളില്‍ കമാന്‍ഡറായ ഇദ്ദേഹം 66-ാമത് റിപ്പബ്ലിക് ദിനത്തില്‍ രാഷ്‌ട്രപതിയുടെ 'യുദ്ധ സേവാ' പുരസ്‌ക്കാരത്തിന് അര്‍ഹനായിരുന്നു. ചൊവ്വാഴ്‌ച കാശ്‌മീരിലെ ട്രാലില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദികളുടെ സാനിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ആക്രമണത്തിലാണ് കേണല്‍ മുനീന്ദ്ര നാഥ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥനും രണ്ട് തീവ്രവാദികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പോലീസും സൈന്യവും സംയുക്‌തമായാണ് തിരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ അദില്‍ ഖാന്‍, ഷിറാസ് ദാസ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇരുവരും ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണ്. സംഭവസ്‌ഥലത്ത് നിന്നും ആയുധങ്ങളും സേന പിടിച്ചെടുത്തു.
from kerala news edited
via IFTTT