Story Dated: Wednesday, January 28, 2015 02:32
ചങ്ങനാശേരി : പി.പി ജോസ് റോഡില്‍ ചക്കുപുരയ്ക്കല്‍ ബിജുവിന്റെ വീട്ടില്‍ മുയല്‍കൂട് നിര്‍മ്മിക്കാനെത്തിയ തൃക്കൊടിത്താനം മുല്ലശ്ശേരിയില് സോണി(44) യുടെ ഇടതുകൈയുടെ നടുവിരലാണ് കെട്ടിവെച്ചിരുന്ന ഇരുമ്പു മെഷീന് അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടിയാണ് സംഭവം.
മെഷിനുള്ളില്‍ നിന്നും കൈവിരല്‍ പുറത്തേക്കെടുക്കാനാവാതെ സോണി ഏറെ നേരം പ്രയാസപ്പെട്ടു. തുടര്‍ന്ന് ചങ്ങനാശേരി ഫയര്സേ്റ്റഷനില് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സേനാംഗങ്ങളെത്തി മെഷ് മുറിച്ചു നീക്കി കൈവിരല്‍ പുറത്തെടുത്തു. സാരമായി പരിക്കേറ്റ സോണിയെ പിന്നീട് താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT