മനപ്പൂര്‍വമുള്ള വെടിവെപ്പല്ലെന്ന് ഫ്ലൈ ദുബായ്
Posted on: 28 Jan 2015
വിദേശമന്ത്രാലയം ഇറാഖ് അംബാസഡറെ വിളിപ്പിച്ചു
ദുബായ്:
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് നേരേയുണ്ടായ വെടിവെപ്പ് മനപ്പൂര്‍വമുള്ള ആക്രമണമല്ലെന്നാണ് പ്രാഥമികനിഗമനമെന്ന് ഫ്ലൈ ദുബായ് അധികൃതര്‍ വിശദീകരിച്ചു. 'ചെറിയ തരത്തിലുള്ള തോക്കില്‍നിന്നുള്ള വെടിയുണ്ടകളാണ് വിമാനത്തില്‍ പതിച്ചത്. ബോധപൂര്‍വമായ ആക്രമണമായിരുന്നില്ല ഇതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്'-ഫ്ലൈ ദുബായ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ദുബായ് ജനറല്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഫിബ്രവരി 28 വരെയാണ് ബാഗ്ദാദിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചതെന്നും പ്രസ്താവന വിശദമാക്കുന്നു. ബാഗ്ദാദിലേക്ക് ടിക്കറ്റെടുത്തവര്‍ക്ക് ഇറാഖിലെതന്നെ മറ്റു കേന്ദ്രങ്ങളിലേക്ക് ബുക്കിങ് മാറ്റുകയോ അല്ലെങ്കില്‍ തീയതിയില്‍ മാറ്റം വരുത്തുകയോ ചെയ്യാമെന്നും ഫ്ലൈ ദുബായ് അധികൃതര്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് യു.എ.ഇ. വിദേശകാര്യമന്ത്രാലയം ഇറാഖ് അംബാസഡറെ വിളിപ്പിച്ചു. ഫ്ലൈ ദുബായ് വിമാനത്തിനു നേരേ നടന്ന വെടിവെപ്പില്‍ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായാണ് വിവരം.
from kerala news edited
via IFTTT