121

Powered By Blogger

Tuesday, 27 January 2015

മൊബൈല്‍ മോഷണം-ലോറി ക്ലീനര്‍ അറസ്‌റ്റില്‍











Story Dated: Wednesday, January 28, 2015 02:34


പ്രാവച്ചമ്പലം: പ്രാവച്ചമ്പലം അരിക്കടമുക്കില്‍ ഷമീറിന്റെ വീട്ടില്‍ നിന്നും 24,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5000 രൂപയും മോഷ്‌ടിച്ചയാള്‍ അറസ്‌റ്റില്‍. മിനിലോറിയുടെ ഡ്രൈവറായ ഷമീറിന്റെ ലോറിയുടെ ക്ലീനറായ അരിക്കടമുക്ക്‌ ചാനല്‍ക്കര വലിയവിളവീട്ടില്‍ ബഷീറിന്റെ മകന്‍ ഷാജഹാന്‍ (19) ആണ്‌ പോലീസിന്റെ പിടിയിലായത്‌.


കോഴി ലോറിയുടെ ഡ്രൈവറായി ജോലി നോക്കുന്ന ഷമീറിന്റെ ലോറിയില്‍ ക്ലീനര്‍ ആണ്‌ ഷാജഹാന്‍. പതിവുപോലെ ചൊവ്വാഴ്‌ച രാവിലെ ഷമീര്‍, ഷാജഹാനെ വീട്ടില്‍നിന്നും ജോലിക്കു പോകാനായി വിളിച്ചുകൊണ്ടുവന്നെങ്കിലും പെട്ടെന്ന്‌ ഷാജഹാനെ കാണാതാകുകയായിരുന്നു. ഷാജഹാനെ കാണാത്തതുകൊണ്ട്‌ ഒറ്റക്ക്‌ ബാലരാമപുരത്ത്‌ ലോറിയുമായി പോയ ഷമീര്‍ മടങ്ങിവന്ന്‌ നോക്കിയപ്പോഴാണ്‌ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 24,000 രൂപ വില വരുന്ന സാംസംങ്‌ മൊബൈലും 5000 രൂപയും കാണാനില്ലെന്നു മനസിലാക്കിയത്‌.


ഷാജഹാനെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതെയും തുടര്‍ന്ന്‌ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത് ഒളിച്ചു നടക്കുകയായിരുന്നു. ഷമീറിന്റെ പരാതിയെ തുടര്‍ന്ന്‌ നരുവാമൂട്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അന്വേഷണം നടത്തിവരവേ നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി. ജയകുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നരുവാമൂട്‌ എസ്‌.ഐ. ഷൈന്‍കുമാര്‍, എ.എസ്‌.ഐ. ഡേവിഡ്‌, സതീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ പ്രാവച്ചമ്പലം അരിക്കടമുക്കില്‍ നിന്ന്‌ പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.










from kerala news edited

via IFTTT