Story Dated: Wednesday, January 28, 2015 02:32
കുറിച്ചി : സചിവോത്തമപുരം സ്വാമിക്കവലയില്‍ തെക്കേപ്പറമ്പില്‍ ഏലിയാസ് സൈമണിന്റെ വസതിയിലാണ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് ഏറെ നേരം പരിഭ്രാന്തി പരത്തിയത്. ഇന്നലെ രാവിലെയായിരുന്നു നാട്ടുകാരെയും വീട്ടുകാരെയും നടുക്കിയ സംഭവം ഉണ്ടായത്. ഗ്യാസ് സ്‌റ്റൗ, റഗുലേറ്റര്‍, വയറിംഗ് എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു.
ചങ്ങനാശേരി ഫയര്‍ഫോഴ്‌സ് എത്തി ഗ്യാസ് സിലിണ്ടര്‍ തുറസ്സായ സ്‌ഥലത്തേക്ക് മാറ്റി സിലിണ്ടറില്‍ നിന്നും ഗ്യാസ് മുഴുവന്‍ ചോര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഫയര്‍സേനാഗംങ്ങള്‍ എത്തുന്നതിനു മുമ്പേ തന്നെ നാട്ടുകാര്‍ തീ അണച്ചിരുന്നു. സേ്‌റ്റഷന്‍ അസി. ഓഫീസര്‍ സജിമോന്‍ ജോസഫ്, ലീഡിംഗ് ഫയര്‍മാന്‍ എസ്. സുരേഷ്, മെക്കാനിക്ക് സജി പുന്നൂസ്, ഫയര്‍മാന്‍മാരായ ശ്രീനിവാസ്, ജയകുമാര്‍, ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT