വെടിവെപ്പ്; യു.എ.ഇ. വിമാനങ്ങള്‍ ബാഗ്ദാദ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
Posted on: 28 Jan 2015
തിങ്കളാഴ്ച രാത്രിയാണ് ഫ്ലൈ ദുബായിയുടെ എഫ്.എസ്. 215 വിമാനത്തിന് നേരെ വെടിവെപ്പുണ്ടായത്. തുടര്‍ച്ചയായി മൂന്നുനാല് തവണ വിമാനത്തിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. വിമാനം താഴെ ഇറക്കിയതിന് ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ ചട്ടക്കൂടിന് കേടുപാടുകള്‍ പറ്റിയതായി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് യാത്രക്കാരെയെല്ലാം സാധാരണപോലെ ഇറക്കിയെന്നും ആര്‍ക്കെങ്കിലും മെഡിക്കല്‍ സഹായം ആവശ്യമായി വന്നില്ലെന്നും അധികൃതര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന്, ബാഗ്ദാദില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലെത്തിച്ചു.
വെടിവെപ്പിനെത്തുടര്‍ന്ന് ഫ്ലൈ ദുബായിയും എമിറേറ്റ്‌സും ബാഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അബുദാബിയില്‍നിന്ന് സര്‍വീസ് നടത്തുന്ന ഇത്തിഹാദ് എയര്‍വെയ്‌സ്, ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ എന്നിവയും ബാഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എമിറേറ്റ്‌സിന്റെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി സീനിയര്‍ ഡിവിഷനല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശൈഖ് മാജിദ് അല്‍ മുഅല്ലയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
from kerala news edited
via IFTTT