121

Powered By Blogger

Tuesday, 27 January 2015

സംഘകൃഷിയില്‍നിന്നു നൂറുമേനി വിളവ്‌











Story Dated: Wednesday, January 28, 2015 02:33


ചിറ്റാര്‍: കൃഷിചെയ്‌ത്‌ അനുഭവ സമ്പത്തില്ലാത്ത ഒരുപറ്റം യുവാക്കളുടെ കഠിന പ്രയത്‌നം ഫലം കണ്ടു. ചിറ്റാര്‍ പന്നിയാര്‍ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബ്രദേഴ്‌സ്‌ സ്വയം സഹായ സംഘമാണ്‌ കൃഷിയില്‍ മികവിന്റെ വേരുപടര്‍ത്തിയത്‌.


ഒരു വര്‍ഷമായി പ്രവര്‍ത്തനമാരംഭിച്ച സ്വാശ്രയ സംഘത്തിന്റെ ആദ്യ പൊതുയോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ്‌ കൃഷിയിറക്കിയത്‌. 12 പേരടങ്ങുന്നതാണ്‌ ഈ പുരുഷ സ്വാശ്രയസംഘം. കൂത്താട്ടുകുളം എല്‍.പി സ്‌കൂളിനു സമീപത്ത്‌ ചെങ്കുത്തായ ഒന്നര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ്‌ കൃഷിയിറക്കിയത്‌.

അഞ്ഞൂറ്‌ വാഴവിത്തുകളാണ്‌ കൃഷി ചെയ്‌തത്‌. ഏത്തന്‍, ഞാലിപൂവന്‍, പാളയംതോടന്‍, പൂവന്‍, ചെങ്കദളി എന്നീ വാഴയിനങ്ങളാണ്‌ നട്ടുവളര്‍ത്തിയത്‌.


ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം.എസ്‌. രാജേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഇവര്‍ സംഘകൃഷിക്ക്‌ ഒരുങ്ങിയത്‌. ഇവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിയതും സംഘം രൂപീകരിക്കുന്നതിന്‌ നേതൃത്വം നല്‍കിയതും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമാണ്‌. മുപ്പതുസെന്റ്‌ വസ്‌തുവില്‍ മീന്‍വളര്‍ത്തലും നടത്തുന്നുണ്ട്‌. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ മണ്ണൊലിപ്പില്‍ ഇവരുടെ അമ്പതോളം വാഴകള്‍ ഒലിച്ചുപോയിരുന്നു.


ഇന്നലെ നടന്ന വിളവെടുപ്പ്‌ ഉത്സവംനാടൊന്നാകെ ഏറ്റെടുത്തു. വാര്‍ഡംഗം ഓമന ശ്രീധരന്റെ അധ്യക്ഷതയില്‍ ബ്ലോക്ക്‌ പഞ്ചായത്തംഗം എം.എസ്‌. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.ജെ. വര്‍ഗീസ്‌, പി.എന്‍. സജീവ്‌ എന്നിവര്‍ പ്രസംഗിച്ചു.അനിരുദ്ധന്‍ രക്ഷാധികാരിയും ഉദയകുമാര്‍ പ്രസിഡന്റും സാജന്‍ മമ്പള്ളില്‍ സെക്രട്ടറിയുമായാണ്‌ സംഘം പ്രവര്‍ത്തിക്കുന്നത്‌.










from kerala news edited

via IFTTT