Story Dated: Wednesday, January 28, 2015 02:34
നേമം: ബൈക്കിലെത്തിയ അക്രമിസംഘം കട അടിച്ചുതകര്‍ത്തു. കടയുടമയായ സ്‌ത്രീക്ക് മര്‍ദനം. അക്രമികളെ പിന്നീട് നേമം പോലീസ് അറസ്‌റ്റ് ചെയ്‌തു. കോലിയക്കോട് ആമന്‍പുത്തന്‍വീട്ടില്‍ മനു എന്നുവിളിക്കുന്ന മനോജ് (30), പൂഴിക്കുന്ന് അനുഗ്രഹയില്‍ ഷിബു എന്നു വിളിക്കുന്ന ഷാന്‍ (22) എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പ്ലാങ്കാലമുക്കിനു സമീപം ചായക്കട നടത്തുന്ന ശ്രീലതയ്‌ക്കുനേരെയാണ് അക്രമികള്‍ പരാക്രമം നടത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം സ്‌ത്രീയുമായി വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്നാണ് കട പൂര്‍ണമായും അക്രമികള്‍ അടിച്ചുതകര്‍ത്തത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സ്‌ഥലംവിട്ട സംഘത്തെ ഒളിത്താവളത്തില്‍നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT