Story Dated: Tuesday, January 27, 2015 08:32
ചെന്നൈ: സര്‍ക്കാര്‍ പദവിയിലിരുന്ന് സുവിശേഷ പ്രസംഗം നടത്തുന്നതില്‍ നിന്ന് ഐ.എ.എസ് ഉദ്യോഗസ്‌ഥനെ തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്‌ഥന്‍ സി. ഉമാശങ്കറിനെയാണ് മതപ്രചരണം നടത്തുന്നതില്‍ നിന്ന് വിലക്കിയത്. തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഞ്‌നാനദേശികന്‍ ഇത് സംബന്ധിച്ച നോട്ടീസ് ഉമാശങ്കറിന് കൈമാറി. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ മതപ്രചരണം നടത്തുന്നത് സാമുദായിക സൗഹൃദം തകര്‍ക്കുമെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.
ജനുവരി 24 മുതല്‍ 26 വരെ ഉമാശങ്കര്‍ സുവിശേഷ പ്രസംഗം നടത്താന്‍ പോകുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി എന്നിവടങ്ങളിലാണ് അദ്ദേഹം സുവിശേഷ യോഗങ്ങള്‍ നടത്താനിരുന്നത്. ചീഫ് സെക്രട്ടറിയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഉമാശങ്കര്‍ സുവിശേഷ യോഗങ്ങള്‍ റദ്ദാക്കി. മതപ്രചരണം തുടര്‍ന്നാല്‍ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായി തമിഴ്‌നാട് ഹിന്ദു മുന്നണി പ്രതികരിച്ചു.
അതേസമയം താന്‍ ജന്മം കൊണ്ട് ഹൈന്ദവനാണെങ്കിലും ക്രിസ്‌ത്യന്‍ മതവിശ്വാസിയാണെന്ന് ഉമാശങ്കര്‍ പറഞ്ഞു. സുവിശേഷ പ്രചരണത്തില്‍ നിന്ന് തന്നെ വിലക്കുന്നത് തന്റെ മൗലികാവശത്തിന്റെ ലംഘനമാണെന്നും വിലക്കിനെതിരെ കോടതിയിയെ സമീപിക്കുമെന്നും ഉമാശങ്കര്‍ പറഞ്ഞു.
from kerala news edited
via IFTTT