Story Dated: Tuesday, January 27, 2015 08:55
തിരുവനന്തപുരം: മാണിക്ക് മറുപടിയുമായി ബിജു രമേശ് രംഗത്ത്. ജോസ് കെ മാണി എം.പിയുമായാണ് ബാര്‍ കോഴ ഇടപാട് ഉറപ്പിച്ചത്. ജോസ് കെ മാണിയുടെ ശബ്‌ദരേഖയും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. മാണിയുടേതിനേക്കാള്‍ അന്തസുള്ള കുടുംബത്തിലാണ് താന്‍ ജനിച്ചത്. പണം വാങ്ങിയെന്നത് പത്രസമ്മേളനത്തില്‍ മാണി നിഷേധിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തില്‍ വിജിലന്‍സിന് കൈമാറും. തെളിവുകള്‍ പുറത്താകും മുമ്പ് മാണി അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിയുടെ ടെലഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. ബാര്‍ ഉടമ അസോസിയേഷന്‍ നേതാക്കളുമായ ജോസ് കെ മാണി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് സംബന്ധിച്ച തെളിവ് ലഭിക്കുമെന്നും ബിജു രമേശ് പറഞ്ഞു. താന്‍ പുറത്ത് വിട്ട തെളിവുകള്‍ വ്യാജമല്ല. വേണമെങ്കില്‍ തെളിവുകളുടെ ഫോറന്‍സിക് പരിശോധന നടത്താമെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണി പത്ര സമ്മേളനം നടത്തി മറുപടി പറഞ്ഞതിന് പിന്നാലെയാണ് ബിജു രമേശ് മറുപടിയുമായി രംഗത്ത് വന്നത്.
from kerala news edited
via IFTTT