121

Powered By Blogger

Tuesday, 27 January 2015

മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച്









Story Dated: Tuesday, January 27, 2015 07:55



mangalam malayalam online newspaper

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ ഐസ് ബക്കറ്റ് ചലഞ്ച് മറക്കാറായിട്ടില്ല. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ച യുവതിയുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം തന്നെയാണ് ഇതും നടന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒലിവിയ വൈല്‍ഡ് എന്ന 23കാരിയാണ് മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ചത്.


ഒലിവിയയുടെ പ്രതിശുത വരന്‍ ജാസണ്‍ സുദിക്‌സ് ആണ് ഈ വ്യത്യസ്തമായ ഐസ് ബക്കറ്റ് ചലഞ്ചിന്റെ വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടത്. ന്യുയോര്‍ക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്നാണ് ഒലിവിയ മുലപ്പാല്‍ ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ചത്. ഒരു രാത്രി സമയമെടുത്താണ് ഒലിവിയ ഒരു ബക്കറ്റ് മുലപ്പാല്‍ ശേഖരിച്ചത്. മുലപ്പാല് കൊണ്ട് ഐസ് ബക്കറ്റ് ചലഞ്ച് നിര്‍വഹിച്ച ശേഷം ഒലിവിയ ന്യൂ ജേഴ്‌സി സെനറ്റര്‍ കോറി ബുക്കര്‍ ഉള്‍പ്പെടെയുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തു.


അമിയോട്രോഫിക് ലാറ്ററല്‍ സ്‌കിളോറിസ് എന്ന രോഗത്തിനെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ലോകമെങ്ങും ഐസ് ബക്കറ്റ് ചലഞ്ച് ആചരിച്ചത്. ചലഞ്ച് ചെയ്യപ്പെടുന്നവര്‍ തണുത്ത വെള്ളം തലയിലൂടെ കമിഴ്ത്തുകയോ എ.എല്‍.എസ് അസുഖത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന നല്‍കുകയോ ആണ് ചെയ്യേണ്ടത്.










from kerala news edited

via IFTTT