Story Dated: Wednesday, January 28, 2015 02:34
തിരുവനന്തപുരം: കൊലപാതകം, മോഷണം, ഭവനഭേദനം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങിയ നിരവധി കേസുകളിലെ പ്രതി കാലന്‍ കണ്ണന്‍ പിടിയില്‍. ഇയാള്‍ക്ക് രജിന്‍ എന്ന പേരുമുണ്ട്. ഡി.സി.പി. അജിതാബീഗത്തിന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ റെജി ജേക്കബ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി. അനില്‍കുമാര്‍, എസ്.ഐ. ആര്‍. ശിവകുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കണ്ണനെ അറസ്‌റ്റ് ചെയ്‌തത്. രാജാജി നഗറിലുള്ള മറ്റൊരു ഗുണ്ടയായ കണ്ണന്റെ കൊലപാതകം, തൈക്കാട് ശശിധരന്റെ കടയില്‍ മോഷണം എന്നീ കേസുകളിലും രാജാജി നഗറിലെ തന്നെ ഷെഡ് നമ്പര്‍ നാലില്‍ താമസിക്കുന്ന ജയനെ വധിക്കാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ്. കഞ്ചാവ് കച്ചവടം നടത്തിയതിനും കേസുണ്ട്. ഇയാള്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാണ്.
from kerala news edited
via IFTTT