121

Powered By Blogger

Tuesday, 27 January 2015

വയലാറിന്റെ സര്‍ഗസംഗീതത്തിന്‌ നൃത്താവിഷ്‌കാരമൊരുക്കി പേരക്കുട്ടികള്‍











Story Dated: Wednesday, January 28, 2015 02:30


ചേര്‍ത്തല: വയലാറിന്റെ ഗന്ധസംഗീതത്തിന്‌ നൃത്താവിഷ്‌ക്കാരവുമായി പേരക്കുട്ടികള്‍. ഇപ്‌റ്റ ദേശീയോദ്‌ഗ്രഥന ക്യാമ്പിന്റെ ഭാഗമായാണ്‌ ചേര്‍ത്തല നഗരസഭ ടൗണ്‍ ഹാളില്‍ വയലാര്‍ രാമവര്‍മ്മയുടെ പേരക്കുട്ടികള്‍ രേവതിവര്‍മ്മയും മീനാക്ഷിയും ചേര്‍ന്ന്‌ ഭരതനാട്യം അവതരിപ്പിച്ചത്‌. ഇരുവരും ചേര്‍ന്ന്‌ പരിപാടി അവതരിപ്പിക്കുന്നതും ഇതാദ്യമായാണ്‌. വയലാറിന്റെ സര്‍ഗസംഗീതം കവിതയാണ്‌ നൃത്താവിഷ്‌ക്കാരമാക്കി അരങ്ങില്‍ ചിലങ്ക കെട്ടിയാടിയത്‌.


ആരണ്യാന്തര ഗൗഹ്വരോതര തപസ്‌നാനയെന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവടുവച്ചപ്പോള്‍ സദസിലിരുന്ന്‌ വയലാര്‍ രാമവര്‍മ്മയുടെ പത്‌നി ഭാരതി തമ്പുരാട്ടിയും മകന്‍ വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയും ഇവര്‍ക്ക്‌ പ്രോല്‍സാഹനം നല്‍കി. വയലാര്‍ രാമവര്‍മ്മയുടെ മൂത്തമകള്‍ ഇന്ദുലേഖയുടെ മകളാണ്‌ ചെന്നൈ കലാക്ഷേത്രയിലെ രേവതി വര്‍മ്മ. ഇയമകള്‍ സിന്ധുവിന്റെ മകളായ മീനാക്ഷി മഹാരാജാസ്‌ കേളജില്‍ ഡിഗ്രിക്ക്‌ പഠിക്കുകയാണ്‌. സുനില്‍ നെല്ലായിയുടെ ശിക്ഷണത്തില്‍ നൃത്തം പഠിക്കുന്ന മീനാക്ഷിയും പ്രഫഷണല്‍ ഡാന്‍സറായ രേവതിയും ചേര്‍ന്നുള്ള ആദ്യത്തെ പരിപാടിയായിരുന്നിത്‌.










from kerala news edited

via IFTTT