Story Dated: Tuesday, January 27, 2015 06:46
പൂനെ: അന്തരിച്ച പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ് ആര്‍.കെ ലക്ഷ്‌മണിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പുനെയിലെ വൈകുണ്‌ഠ ശ്‌മശാനത്തിലാണ് സംസ്‌ക്കാരം നടത്തിയത്. മകന്‍ ശ്രീനിവാസ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ ആര്‍.കെ ലക്ഷ്‌മണ് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുശോചന സന്ദേശം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കുടുംബാംങ്ങളെ അറിയിച്ചു.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ദെ, എം.എന്‍.എസ് അധ്യക്ഷന്‍ രാജ് താക്കറെ എന്നിവരും ആര്‍.കെ ലക്ഷ്‌മണ് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.
ആര്‍.കെ ലക്ഷ്‌മണ് സ്‌മാരകം നിര്‍മ്മിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ലക്ഷ്‌മണിന്റെ കാര്‍ട്ടൂണുകള്‍ രാഷ്‌ട്രീയക്കാര്‍ക്ക് ലക്ഷ്‌മണ രേഖയായിരുന്നെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ആര്‍.കെ ലക്ഷ്‌മണിന്റെ നിര്യാണത്തോടെ ഒരു അതികായനെയാണ് നഷ്‌ടമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ മുന്‍ എഡിറ്റര്‍ ദിലീപ് പഗ്‌ദോങ്കര്‍ പറഞ്ഞു. തലമുറകളെ തമ്മില്‍ ബന്ധിപ്പിച്ച കണ്ണിയാണ് ലക്ഷ്‌മണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേന സ്‌ഥാപകനും കാര്‍ട്ടൂണിസ്‌റ്റുമായിരുന്ന ബാല്‍ താക്കറെയും ആര്‍.കെ ലക്ഷ്‌മണുമായുണ്ടായിരുന്ന സൗഹൃദവും പരസ്‌പ്പര ബഹുമാനവും ഉദ്ധവ് താക്കറെ അനുസ്‌മരിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൂനെയിലെ ദീനനാഥ് മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച വൈകുന്നേരം ഏഴ് മണിക്കാണ് ആര്‍.കെ ലക്ഷ്‌മണ്‍ അന്തരിച്ചത്.
from kerala news edited
via IFTTT