121

Powered By Blogger

Tuesday, 27 January 2015

ചൂരക്കുളങ്ങര മകര ഭരണി ഉത്സവത്തിനു തുടക്കമായി











Story Dated: Monday, January 26, 2015 04:28


ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ഭദ്രകാളി ദേവിക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തിനു തുടക്കമായി. 28ന്‌ പുലര്‍ച്ചേ നടക്കുന്ന മുടിയേറ്റോടെ ഉത്സവത്തിനു സമാപിക്കും. രാവിലെ എട്ടിന്‌ ക്ഷേത്രം തന്ത്രി കടിയക്കോല്‍കൃഷ്‌ണന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി നീലകണ്‌ഠന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ നടന്ന 25 കലശം അഭിഷേകത്തോടെയാണു മകരഭരണി ഉത്സവത്തിനു തുടക്കമായത്‌. വൈകിട്ട്‌ ഏഴിനു ബ്രഹ്‌മമംഗലം അനില്‍ കുമാറിന്റെ സംഗീത സദസ്‌ നടന്നു.

ഇന്നു നടക്കുന്ന ചരിത്രപ്രസിദ്ധമായ മകരപൊങ്കാല രാവിലെ ഒമ്പതിന്‌ ചലചിത്രതാരം ദേവി ചന്ദന നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യും. 1.30ന്‌ പൊങ്കാല നിവേദനം, തുടര്‍ന്ന്‌ ഉച്ചപൂജ, വൈകിട്ട്‌ ആറിന്‌ നാദബ്രഹ്‌മം ഭജനസമിതിയുടെ ഭജന്‍സ്‌, തുടര്‍ന്നു നൃത്ത സന്ധ്യാ.


നാളെ മലപ്പുറം സര്‍ഗം മ്യൂസിക്‌ അവതരിപ്പിക്കുന്ന സംഗീത സുധ. 27ന്‌ ഏഴുമുതല്‍ വയലില്‍ ഫ്യൂഷന്‍, ഒന്‍പതിന്‌ ക്ലാസിക്കല്‍ ഡാന്‍സ്‌, 28ന്‌ രാവിലെ ഏഴിന്‌ ഭരണി നക്ഷത്ര പൂജ, ഒന്‍പതിന്‌ കുംഭ കുട ഘോഷയാത്ര, 12ന്‌ കുഭകുട അഭിക്ഷേകം, മാഹാപ്രസാദമൂട്ട്‌, ഓട്ടന്‍ തുള്ളല്‍, വൈകിട്ട്‌ 6.30 തിടനാട്‌ ശ്രീകുമാറും പാര്‍ട്ടിയും നയിക്കുന്ന നാദസ്വര കച്ചേരി, ചൂരക്കുളങ്ങര ഹരിയുടെ മയൂര നൃത്തം, തുടര്‍ന്ന്‌ ദേവിയുടെ ഇഷ്‌ട വഴിപാടായ മുടിയേറ്റ്‌, വെടിക്കെട്ട്‌ എന്നിവയാണു പ്രധാന പരിപാടികള്‍.










from kerala news edited

via IFTTT