Story Dated: Thursday, February 26, 2015 03:15
പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.
തൃശൂരില്‍ നിന്ന് വരുന്ന സ്വകാര്യബസുകള്‍ എന്‍.എച്ച് റോഡിലൂടെ ചന്ദ്രനഗര്‍ വഴി സ്‌റ്റേഡിയം ബസ് സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരിച്ചും ഈ വഴി പോകേണ്ടതാണ്. തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും കണ്ണനൂരില്‍ നിന്ന് തിരിഞ്ഞ് തിരുനെല്ലായ്, മേഴ്‌സി കോളജ് വഴി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡിലെത്തണം. തിരിച്ചും ഈ വഴി തന്നെ പോകണം.
കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും തമിഴ്‌നാട് ബസുകളും ചന്ദ്രനഗറില്‍ നിന്ന് എന്‍.എച്ച് റോഡ് വഴി കണ്ണനൂരില്‍ നിന്ന് തിരിഞ്ഞ് തിരുനെല്ലായ്, മേഴ്‌സി കോളജ് വഴി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. കൊടുമ്പ്, ചിറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കാടാങ്കോടില്‍ നിന്ന് തിരിഞ്ഞ് എന്‍.എച്ച് റോഡ്, ചന്ദ്രനഗര്‍, കല്‍മണ്ഡപം വഴി സ്‌റ്റേഡിയം ബസ് സ്‌റ്റാന്‍ഡില്‍ പ്രവേശിച്ച് ഈ വഴി തന്നെ തിരിച്ചുപോകണം.
പുതുനഗരം, കൊടുവായൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കടുന്തിരുത്തിയില്‍ നിന്ന് എന്‍.എച്ച് റോഡില്‍ പ്രവേശിച്ച് ചന്ദ്രനഗര്‍ വഴി സ്‌റ്റേഡിയം ബസ് സ്‌റ്റാന്‍ഡിലെത്തണം.
കുഴല്‍മന്ദം, കണ്ണനൂര്‍ വഴി വരുന്ന ബസുകള്‍ എന്‍.എച്ച് റോഡില്‍ പ്രവേശിച്ച് ചന്ദ്രനഗര്‍ വഴി സ്‌റ്റേഡിയം ബസ് സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. മേഴ്‌സി കോളജ് ഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും ടൗണ്‍ ബസ് സ്‌റ്റാന്‍ഡില്‍ പ്രവേശിച്ച് യാത്രക്കാരെ കയറ്റി ഈ വഴി തിരിച്ചു പോകണം.
കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും ഒലവക്കോട്, കാവില്‍പ്പാട് ബൈപ്പാസ് വഴി പ്രവേശിച്ച് മേപ്പറമ്പ് ബൈപ്പാസ് വഴി കാണിക്കമാത സ്‌കൂള്‍ വഴി കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരിച്ചും ആ വഴി തന്നെ പോകേണ്ടതാണ്. കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും താരേക്കാട്, വി.എച്ച് റോഡ് വഴി മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡിലെത്തി തിരിച്ചും ഈ വഴി പോകേണ്ടതാണ്.
റെയില്‍വേ കോളനി, മലമ്പുഴ ഭാഗത്തുനിന്ന് വരുന്ന എല്ലാ ടൗണ്‍ ബസുകളും സാധാരണപോലെ സുല്‍ത്താന്‍പേട്ട വഴി സ്‌റ്റേഡിയം ബസ് സ്‌റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് മണലി ബൈപ്പാസ് റോഡ് വഴി പോകണമെന്ന് ട്രാഫിക് എസ്.ഐ അറിയിച്ചു.
from kerala news edited
via IFTTT