Story Dated: Thursday, February 26, 2015 08:47
ന്യൂഡല്‍ഹി: ബി.സി.സി.ഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി നേതാവുമായ ശരദ് പവാര്‍. മുന്‍ ബി.സി.സി.ഐ അധ്യക്ഷനും ഐ.സി.സി അധ്യക്ഷനുമായ ശരദ് പവാര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്. നിലവില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ശരദ് പവാര്‍.
നേരത്തെ പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തിയത് ബി.സി.സി.ഐ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാനരഹിതമാണെന്ന് പവാര്‍ പറഞ്ഞു. ഐ.പി.എല്‍ കോഴ കേസില്‍ ആരോപണവിധേയനായ എന്‍. ശ്രീനിവാസന് ബി.സി.സി.ഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
from kerala news edited
via IFTTT