Story Dated: Friday, February 27, 2015 09:33
ഇസ്ലാമാബാദ്: പാകിസ്താനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇസ്ലാമാബാദിന് 92 കിലോമീറ്റര്‍ വടക്ക് ഖൈബര്‍ പഖ്തുഖവ പ്രവിശ്യയാണ് പ്രഭവ കേന്ദ്രം. ഇസ്ലാമാബാദ്, മന്‍സേറ, റാവല്‍പിണ്ടി, മുറീ, സ്വാത്ത്, മലകാന്ദ്, ഷാംഗ്ല ഹില്‍, ബത്ഗാരം തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
from kerala news edited
via IFTTT