മസ്‌കറ്റ് പുസ്തകോത്സവത്തിന് തുടക്കം
Posted on: 27 Feb 2015
മസ്‌കറ്റ്: ലോകമെങ്ങുമുള്ള പ്രസാധകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഇരുപതാം മസ്‌കറ്റ് രാജ്യാന്തര പുസ്തകോത്സവം തുടങ്ങി. ഒമാന്‍ എക്‌സിബിഷന്‍ സെന്ററില്‍ സംസ്‌കാരിക, പാരമ്പര്യ മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സയിദ് ആണ് മേള ഉദ്ഘാടനം ചെയ്തത്. പുസ്തകോത്സവം മാര്‍ച്ച് ഏഴ് വരെ തുടരും.
അറബ്, വിദേശ രാജ്യങ്ങളില്‍നിന്നായി 633 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. രണ്ട് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. അല്‍ ഫറാഹിദിയുടെ പേരിലുള്ള വിഭാഗത്തില്‍ അറബ്, വിദേശ പ്രസാധകരുടെ അറബ് പുസ്തകങ്ങളാണുണ്ടാവുക. അഹമ്മദ് ബിന്‍ മജീദിന്റെ പേരിലുള്ള വിഭാഗത്തില്‍ വിദേശ, അറബി ബാലസാഹിത്യ കൃതികളും അണിനിരത്തുന്നു. 872 പവലിയനുകളിലായി 7,848 സ്റ്റാളുകളാണ് പുസ്തക പ്രേമികളെ കാത്തിരിക്കുന്നത്. 1,80,000-ലേറെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
from kerala news edited
via IFTTT