121

Powered By Blogger

Thursday, 26 February 2015

1,000 വര്‍ഷം പഴക്കമുള്ള ബുദ്ധ പ്രതിമയ്‌ക്കുള്ളില്‍ മനുഷ്യ ശരീരം









Story Dated: Thursday, February 26, 2015 08:40



mangalam malayalam online newspaper

ബെയ്‌ജിങ്‌: ചൈനയില്‍ 1,000 വര്‍ഷം പഴക്കമുള്ള ശ്രീബുദ്ധന്റെ പ്രതിമയില്‍നിന്നും മമ്മി കണ്ടെത്തി. സി.റ്റി. സ്‌കാന്‌ വിധേയമാക്കിയപ്പോഴാണ്‌ ഗവേഷകര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ അത്ഭുതം തീര്‍ത്ത്‌ പ്രതിമയ്‌ക്കകത്തു മനുഷ്യ ശരീരം കണ്ടെത്തിയത്‌. പുറമെ ബുദ്ധന്‌ സമാനമായ പ്രതിമയ്‌ക്കുള്ളില്‍ കണ്ടെത്തിയ മമ്മി ആരുടെതാണെന്നു ഗവേഷകര്‍ അന്വേഷിച്ചുവരുകയാണ്‌.


1,000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചൈനയില്‍ ജീവിച്ചിരുന്ന ഏതെങ്കിലും ബുദ്ധ സന്യാസിയുടെ തിരുശേഷിപ്പാകാം പ്രതിമയില്‍ അടക്കം ചെയ്‌തിരിക്കുന്നതെന്നാണ്‌ പ്രാഥമിക നിഗമനം. പ്രതിമയ്‌ക്കു സമാനമായി അതേ വലുപ്പത്തിലുള്ള മനുഷ്യരൂപമാണ്‌ പ്രതിമയില്‍നിന്നു കണ്ടെത്തിയത്‌. മനുഷ്യ ശരീരത്തിന്റെ സാനിധ്യം കണ്ടെത്തിയതോടെ ഗവേഷകര്‍ പ്രതിമ കൂടുതല്‍ പഠനങ്ങള്‍ക്ക്‌ വിധേയമാക്കി. പഠനത്തില്‍ മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങള്‍ പ്രതിമയ്‌ക്ക് അകത്തുനിന്നും നീക്കം ചെയ്‌തതായി കണ്ടെത്തി. വ്യക്‌തമാകാത്ത ലിപികളില്‍ തയ്യാറാക്കിയ സന്ദേശങ്ങളും ചൈനീസ്‌ സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകളും പ്രതിമയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌.


ബുദ്ധ സന്യാസി സ്വയം തന്റെ ശരീരം പ്രതിമ നിര്‍മിക്കാന്‍ നല്‍കിയതാവാമെന്ന വാദവും ശക്‌തമാണ്‌. പ്രതിമയുടെ രൂപവും അതിനുള്ളിലെ മനുഷ്യ ശരീരത്തിന്റെ ഘടനയും ഇത്‌ വ്യക്‌തമാക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ബുദ്ധ സന്യാസികള്‍ക്ക്‌ ഇടയില്‍ മുമ്പും റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌. ഇത്‌ സത്യമെങ്കില്‍ സന്യാസി അനുഭവിച്ച വേദനയിലും ചെയ്‌ത ത്യാഗത്തിലും അളവില്ലെന്നാണ്‌ വിശ്വാസികളുടെ വാദം. പ്രതിമയിലെ മനുഷ്യ ശരീരം 1,000 വര്‍ഷം മുമ്പ്‌ ചൈനയില്‍ ബുദ്ധാശ്രമം നടത്തിയുരുന്ന മാസ്‌റ്റര്‍ ലിയു ക്യുയാന്റെ ആണെന്ന വാദവും ശക്‌തമാണ്‌. പ്രതിമയെ കുറിച്ചും കണ്ടെത്തിയ മനുഷ്യ ശരീരത്തെ കുറിച്ചുമുള്ള അന്വേഷണം ഗവേഷകര്‍ തുടരുകയാണ്‌.










from kerala news edited

via IFTTT