121

Powered By Blogger

Thursday, 26 February 2015

കേന്ദ്രസര്‍ക്കാര്‍ ഐ.എസ്‌.ഐ.എസിനെ ഇന്ത്യയില്‍ നിരോധിച്ചു









Story Dated: Thursday, February 26, 2015 09:04



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഐ.എസ്‌.ഐ.എസിനെ ഇന്ത്യയില്‍ നിരോധിച്ചു. തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉപ്പെടുത്തിയാണ്‌ നിരോധിച്ചത്‌. ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്‌ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കി.


കഴിഞ്ഞ വര്‍ഷം മുംബൈയിലെ കല്യാണില്‍ നിന്ന്‌ മാത്രം നാല്‌ മുസ്ലീം യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. കല്യാണില്‍ നിന്ന്‌ ഐ.എസില്‍ ചേര്‍ന്ന ആരിഫ്‌ മജീദ്‌ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. ഇയാളിപ്പോള്‍ എന്‍.ഐ.എ കസ്‌റ്റഡിയിലാണ്‌.










from kerala news edited

via IFTTT

Related Posts: