121

Powered By Blogger

Thursday, 26 February 2015

രാഷ്‌ട്രീയ സംഘര്‍ഷം: കണ്ണൂരില്‍ സര്‍വകക്ഷിയോഗം









Story Dated: Friday, February 27, 2015 09:10



mangalam malayalam online newspaper

തിരുവനന്തപുരം: രാഷ്‌ട്രീയ സംഘര്‍ഷം പടരുന്നതിനെ തുടര്‍ന്ന്‌ കണ്ണൂരില്‍ ഇന്ന്‌ സര്‍വകക്ഷിയോഗം ചേരും. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലാകും യോഗം. ജില്ലയിലെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും കളക്‌ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ്‌ വിവരം. ഉച്ചകഴിഞ്ഞാണ്‌ യോഗം.


എന്നാല്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല. ഇന്ന്‌ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഒരാഴ്‌ചയായി കണ്ണൂരില്‍ രാഷ്‌ട്രീയ സംഘര്‍ഷം വ്യാപിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം ചക്കരക്കല്ലില്‍ അഞ്ചരക്കണ്ടി സിപിഎം ഏരിയാകമ്മറ്റി ഓഫീസിന്‌ നേരെയായിരുന്നു ബോംബേറ്‌ നടക്കുകയും രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേല്‍ക്കുകയും ചെയ്‌തിരുന്നു. അതിന്‌ പിന്നാലെ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിക്കുകയും ചെയ്‌തിരുന്നു.


സംഭവത്തില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ നിയമം ചുമത്തി. കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 12 ആര്‍എസ്‌എസ്‌, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണു പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേ്വഷണ സംഘത്തിനാണു കേസിന്റെ അനേ്വഷണ ചുമതല.


ചിറ്റാരിപ്പറമ്പ്‌ ടൗണില്‍ ബുധനാഴ്‌ച രാത്രിയാണു ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടിയത്‌. കാറിലും ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം പ്രേമനെ വെട്ടുകയായിരുന്നു. സംഭവത്തില്‍ കണ്ണൂരില്‍ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഹര്‍ത്താല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ നാലുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT