121

Powered By Blogger

Thursday, 26 February 2015

പന്നിവേലിച്ചിറ സബ്‌ കനാല്‍ തുറന്നില്ല; ജനങ്ങള്‍ ബുദ്ധിമുട്ടില്‍











Story Dated: Friday, February 27, 2015 02:07


കോഴഞ്ചേരി: വരള്‍ച്ച രൂക്ഷമായതോടെ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പുന്നയ്‌ക്കാട്‌, ഓലന്തകാട്‌, കാഞ്ഞിരംവേലി, പന്നിവേലിച്ചിറ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഈ ഭാഗങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിവരണ്ടതിനാല്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്‌.


ഉയര്‍ന്ന പ്രദേശമായ ഓന്തേക്കാട്‌ പട്ടികജാതി കോളനിയിലെ ആകെയുള്ള ഒരു കുഴല്‍കിണര്‍ നന്നാക്കാന്‍ ഒരു വര്‍ഷമായി വാര്‍ഡംഗം ഉഷാകുമാരി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല.

മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുള്ള തുണ്ടഴം ഭാഗത്തുനിന്നും പന്നിവേലിച്ചിറ ഭാഗത്തേക്കുള്ള സബ്‌ക നാല്‍ തുറന്നാല്‍ ഏകദേശം 1500 ല്‍ പരം കുടുംബങ്ങളിലെ കിണറുകളില്‍ ജലനിരപ്പ്‌ ഉയരും. എന്നാല്‍ അധികൃതര്‍ ഇതിന്‌ തയാറാകുന്നില്ലെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.


കനാല്‍ തുറക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച്‌ പഞ്ചായത്ത്‌ അംഗങ്ങളായ പ്രദീപ്‌കുമാര്‍, സജീവ്‌ കെ. ഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഷട്ടറുകള്‍ തുറന്നുവിട്ടു. പന്നിവേലിച്ചിറ ഭാഗത്തേക്ക്‌ ജലം ഒഴുകുന്നുണ്ടെങ്കിലും കനാലിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഇഞ്ചക്കാടുകള്‍ വളര്‍ന്നുനില്‍ക്കുകയാണ്‌. മണ്ണിടിഞ്ഞ്‌ പലഭാഗങ്ങളിലും വെള്ളമൊഴുക്ക്‌ തടസമായി തീര്‍ന്നിരിക്കുന്നു. വെള്ളമൊഴുകാതെ കെട്ടിക്കിടന്ന്‌ കുറച്ചുഭാഗത്തുമാത്രം കനാല്‍ നിറഞ്ഞുകിടക്കുന്നു.


ജലനിരപ്പ്‌ ക്രമീകരിച്ചുവിടാന്‍ മൈനര്‍ ഇറിഗേഷനിലെ ജോലിക്കാരുടെ സേവനം ലഭിക്കുന്നില്ല. കനാല്‍ജലം വീടുകള്‍ക്ക്‌ ഭീഷണിയായി വരുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ തന്നെ ഷട്ടര്‍ അടയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കണമെന്ന്‌ പ്രദീപ്‌കുമാറും സജീവ്‌ കെ. ഭാസ്‌കറും ആവശ്യപ്പെട്ടു.










from kerala news edited

via IFTTT