Story Dated: Thursday, February 26, 2015 03:13
മലപ്പുറം: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നു വനിതാ കമ്മീഷന്‍. ജനനി സുരക്ഷായോജനയിലും മിച്ചഭൂമി വിതരണം ചെയ്‌തതിലും അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് അനര്‍ഹക്ക് ആനുകൂല്യങ്ങള്‍ നല്‍കിയതിനെതിരെയുള്ള പരാതി അദാലത്തില്‍ പരിഗണിക്കവെയാണ് കമ്മീഷന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അര്‍ഹതയില്ലാത്തയാള്‍ക്ക് നല്‍കിയ മിച്ചഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചിരുന്നു. ലിസ്‌റ്റില്‍പ്പെട്ട അര്‍ഹതയുള്ള ഗുണഭോക്‌താവിന് ഇത് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. അദാലത്തില്‍ 51 പരാതികള്‍ പരിഗണിച്ചതില്‍ 20 എണ്ണം തീര്‍പ്പാക്കി. കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് പരിമിതികള്‍ക്കുള്ളിലാണെന്നും മേഖലാ തലത്തില്‍ കമ്മീഷന് ഓഫിസുകള്‍ ഇല്ലാത്തത് പരാതികള്‍ പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നും വനിതാകമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.ഷോര്‍ട്ട് സേ്‌റ്റ ഹോമുകളുടെ അഭാവവും കമ്മീഷന്‍ നേരിടുന്നതായി അവര്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്കതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ആന്റി ഹരാസ്‌മെന്റ് സെല്ലുകള്‍ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ലേബര്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.
യുവജനോത്സവ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളും കമ്മീഷന് ലഭിച്ചു. യുവജനോത്സവങ്ങളില്‍ നടക്കുന്നത് അനാരോഗ്യകരമായ മത്സരങ്ങളാണെന്നും വിധിനിര്‍ണയം നീതിയുക്‌തമല്ലെന്നും ഇതിന് വഴിവെക്കുന്നത് ഗ്രേസ്‌മാര്‍ക്കാണെന്നും പരാതി നല്‍കിയ സ്‌കൂളുകള്‍ ആരോപിച്ചു. കലോത്സവങ്ങളിലെ ഇത്തരം അവിഹിത ഇടപെടലുകള്‍ ഒഴിവാക്കാന്‍ ഗ്രേസ്‌മാര്‍ക്ക് നിര്‍ത്തലാക്കണമെന്നും പരാതിയില്‍ പറയുന്നു.വിഷയത്തെക്കുറിച്ച് പഠിച്ച് ആവശ്യമായ മാര്‍നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കുമെന്ന് കമ്മീഷന്‍ അംഗം അറിയിച്ചു. ജില്ലയിലെ ചില ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെ അനാസ്‌ഥമൂലം ശിശുമരണം അടക്കമുള്ള സംഭവങ്ങള്‍ ആരോപിച്ചും പരാതികള്‍ ലഭിച്ചു. ഡി.എം.ഒ ഓഫിസിലെ ഉദ്യോഗസ്‌ഥനെതിരെ സഹപ്രവര്‍ത്തക നല്‍കിയ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സംരക്ഷിക്കാനാളില്ലെന്ന പരാതിയുമായി എത്തിയ വാഴക്കാട് സ്വദേശിയും അവിവാഹിതയുമായ ലക്ഷ്‌മിക്കുട്ടിയമ്മയെ കമ്മീഷന്‍ ഇടപെട്ട് തവനൂര്‍ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അദാലത്തില്‍ അഡ്വ. കെ.വി. ഹാറൂണ്‍ റഷീദ്, അഡ്വ.സുജാതാ വര്‍മ, അഡ്വ.കെ.സൗദ പങ്കെടുത്തു.
from kerala news edited
via IFTTT