Story Dated: Thursday, February 26, 2015 03:18
കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ആദിവാസി രോഗികള്‍ക്ക് രാത്രിയില്‍ സഹായത്തിനായി 10 ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാനന്തവാടി ജില്ലാ ആശുപത്രി- അഞ്ച്, ബത്തേരി, കല്‍പ്പറ്റ താലൂക്ക് ആശുപത്രികള്‍- അഞ്ചു വീതം എന്നിങ്ങനെ 10 പേരെ നിയമിക്കാനാണ് പട്ടികജാതി, വര്‍ഗ വികസന വകുപ്പ് അനുമതി നല്‍കിയത്. മാരകരോഗങ്ങള്‍ വന്നാല്‍ പോലും ആദിവാസികള്‍ ചികിത്സ തേടാന്‍ മടിക്കുന്ന സാഹചര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ആശുപത്രികളില്‍ കൂട്ടുനില്‍ക്കാന്‍ ആളില്ലാത്തതിനാലാണ് പലരും ആശുപത്രികളില്‍ എത്താത്തതെന്ന് പട്ടികവര്‍ഗ വികസന വകുപ്പും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും മുമ്പ് നിരവധി തവണ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കൂലിപ്പണിയെടുത്ത് ഉപജീവനം പുലര്‍ത്തുന്ന ആദിവാസികള്‍ക്ക് രോഗം വന്നാല്‍, കൂട്ടുനില്‍ക്കുന്ന ആള്‍ക്ക് ജോലിക്കു പോകാന്‍ കഴിയാതെ കുടുംബം പട്ടിണിയിലാകും. ആശുപത്രിയില്‍ പോകാതെ കുടികളില്‍ കഴിയുന്ന പലരും രോഗം മൂര്‍ച്‌ഛിച്ച് പലരും മരണമടയുന്നു. ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് സൂചിപ്പിച്ച് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്‌ടര്‍ കത്ത് നല്‍കിയിരുന്നു. ഇത് വിശദമായി പരിശോധിച്ചാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്. കാസര്‍കോഡ് ജില്ലയിലെ മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇവിടെ 30 പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ അധിക തസ്‌തികകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മറാഠി വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനാണിത്.
from kerala news edited
via
IFTTT
Related Posts:
ക്വിസ്-ചിത്രരചനാ മല്‍സരങ്ങള്‍ നാളെ Story Dated: Saturday, January 17, 2015 03:25പാലക്കാട്: പൗരന്മാരില് സമ്മതിദാന അവകാശത്തെ കുറിച്ച് അവബോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 25ന് നടത്തുന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ ഹ… Read More
വിലത്തകര്‍ച്ച റബര്‍ കടകള്‍ അടഞ്ഞു കിടന്നു കര്‍ഷകര്‍ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടു Story Dated: Saturday, January 17, 2015 03:23മലപ്പുറം: മലപ്പുറത്ത് ഇന്നലെ റബ്ബര്‍വ്യാപാരം നടന്നില്ല. കടകള്‍ അടഞ്ഞു കിടന്നു. ഇതുമൂലം റബര്‍ കര്‍ഷകര്‍ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടു. മൂന്നൂറോളം ചെറുകിട റബര്‍ കടകളാ… Read More
യുബര്‍ ടാക്സിയിലെ പീഡനം: കമ്പനിക്കെതിരെ യുവതി അമേരിക്കന്‍ കോടതിയിലേക്ക് Story Dated: Friday, January 16, 2015 04:11ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുബര്‍ ടാക്സിയില്‍ പീഡനത്തിനിരയായ യുവതി ടാക്സി കമ്പനിക്കെതിരെ അമേരിക്കന്‍ കോടതിയിലേക്ക്. യുബര്‍ കമ്പനിയുടെ അലംഭാവത്തിനെതിരെയാണ് യുവതി അമേരിക്കന്‍ കോ… Read More
സ്ത്രീകള്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ലെന്ന് കെജ്രിവാള് Story Dated: Friday, January 16, 2015 04:01ന്യൂഡല്‍ഹി: തങ്ങളടെ സ്ത്രീകള്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമാണോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്കെങ്കിലും ജന്മം … Read More
എം.എസ്.പി ക്യാമ്പില്‍ ഫയറിംഗ് പരിശീലനത്തിനിടെ റൈഫിള്‍ പൊട്ടിത്തെറിച്ചു നാലുപേര്‍ക്ക് പരുക്ക് Story Dated: Saturday, January 17, 2015 03:23മലപ്പുറം: എം.എസ്.പി ക്യാമ്പില്‍ ആയുധ പരിശീലനത്തിനിടെ റൈഫിള്‍ പൊട്ടിത്തെറിച്ചു നാലുപേര്‍ക്ക് പരുക്ക്. റൈഫിള്‍ പോയിന്റ് 303 ഉപയോഗിച്ചു ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെ … Read More