121

Powered By Blogger

Thursday, 26 February 2015

ഇനി 'തല' മാറ്റിവയ്ക്കാം; അവകാശവാദവുമായി ഇറ്റാലിയന്‍ ഡോക്ടര്‍









Story Dated: Thursday, February 26, 2015 08:25



mangalam malayalam online newspaper

റോം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ശാസ്ത്രലോകം അത്രയേറെ മുന്നേറിയിരിക്കുന്നു. എന്നാല്‍ ഏതെങ്കിലും അവയവത്തിന് പകരം തല തന്നെ മാറ്റി വയ്ക്കാന്‍ സാധിച്ചാലോ? ഭ്രാന്തന്‍ ആശയമെന്ന് പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. രണ്ട് വര്‍ഷത്തിനകം തല മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാകുമെന്ന് ഇറ്റലിക്കാരനായ ഡോക്ടര്‍ സെര്‍ജിയോ കാനവെരോ. കടുത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുടെ തല ആരോഗ്യമുള്ളവരുടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കാനാകുമെന്നാണ് ഈ ഡോക്ടറുടെ അവകാശവാദം. ഇതിലൂടെ ഇവര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.


രണ്ട് വര്‍ഷത്തിനകം തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ ഡോക്ടര്‍. ഈ ശസ്ത്രക്രിയയ്ക്ക് 7.5 മില്യന്‍ പൗണ്ട് ചെലവ് വരുമെന്നും ഇയാള്‍ പറഞ്ഞു. തല മാറ്റിവയ്‌ക്കേണ്ട ആളിനും തല ദാനം ചെയ്യുന്ന ആളിനും ഒരേ സമയം ശസ്ത്രക്രിയ ചെയ്യുന്നതിലൂടെയെ ഇത് വിജയകരമാകൂ എന്നും സെര്‍ജിയോ പറയുന്നു. പ്രശസ്ത ഭൗതികശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, പ്രശസ്ത അമേരിക്കന്‍ നടന്‍ ക്രിസ്റ്റഫര്‍ റീവ് തുടങ്ങിയവരെ പോലെ ശരീരം തളര്‍ന്നവര്‍ക്ക് ആരോഗ്യമുള്ളവരുടെ ശരീരത്തിലേക്ക് തല മാറ്റി വച്ച് സാധാരണ ജീവിതം നയിക്കാനാകുമെന്ന് സെര്‍ജിയോ അവകാശപ്പെടുന്നു.


2017ല്‍ ലണ്ടനില്‍ വച്ച് ആദ്യത്തെ തല മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്നും സെര്‍ജിയോ കൂട്ടിച്ചേര്‍ത്തു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ശരീരത്തില്‍ ജീവിതം തളര്‍ന്ന് കിടപ്പിലായവരുടെ തല തുന്നിച്ചേര്‍ക്കാമെന്നാണ് സെര്‍ജിയോയുടെ ആശയം. മസ്തിഷ്‌ക മരണം സംഭവിച്ചയാളെ ബന്ധുക്കളുടെ സമ്മതത്തോടെ

മരണത്തിന് വിട്ടുകൊടുക്കുകയും അദ്ദേഹത്തിന്റെ ശരീരവും മറ്റൊരാളുടെ തലയുമായി മറ്റൊരു വ്യക്തി ശിഷ്ടകാലം ജീവിക്കുമെന്ന സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കാണാന്‍ കഴിയുന്ന ഭ്രാന്തന്‍ ആശയമാണ് സെര്‍ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഡോ. സെര്‍ജിയോ തന്റെ ആശയം വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിലൂടെ പുറത്തു വിട്ടിട്ടുണ്ട്.


അതേസമയം ഇത് ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള മറ്റ് പ്രമുഖരുടെ നിലപാട്.










from kerala news edited

via IFTTT