ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനം: അന്വേഷണം പട്‌നയിലെ പ്രതികളിലേക്കും
Posted on: 27 Feb 2015
ബെംഗളൂരു: നഗത്തിലെ ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനത്തെപ്പറ്റിയുള്ള അന്വേഷണം പട്‌ന സ്‌ഫോടനക്കേസില്‍ പിടിയിലായ രണ്ടുപേരിലേക്ക് നീളുന്നു. അവരെ കസ്റ്റഡിയില്‍ കിട്ടാന്‍ ബെംഗളൂരു പോലീസ് ശ്രമം തുടങ്ങി.
പട്‌നയില്‍ 2013 ഒക്ടോബറില്‍ നരേന്ദ്രമോദിയുടെ പ്രചാരണറാലിയുടെ സ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ ആറാളുകള്‍ മരിച്ചിരുന്നു. അതുസംബന്ധിച്ച് അറസ്റ്റിലായ, ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് കരുതപ്പെടുന്ന രണ്ടുപേരെയാണ് ബെംഗളൂരു പോലീസ് ആവശ്യപ്പെടുന്നത്.
ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ കഴിഞ്ഞ ഡിസംബര്‍ 28-നുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയുണ്ടായി. സ്‌ഫോടനം നടത്തിയവരെപ്പറ്റി ഇനിയും വ്യക്തമായ തെളിവുകിട്ടിയിട്ടില്ല. പലവഴിക്കും തുടരുന്ന അന്വേഷണമാണ് പട്‌നയില്‍ പിടിയിലായവരിലേക്കും നീളുന്നത്.
from kerala news edited
via IFTTT