Story Dated: Thursday, February 26, 2015 09:00
ജോറാബാദ്: അസാമിലെ ഗുവാഹട്ടിയില്‍ രണ്ടു മാവോയിസ്റ്റുകള്‍ പിടിയില്‍. പോലീസ് നടത്തിയ തെരച്ചിലില്‍ വന്‍തോതില്‍ ആയുധ ശേഖരവും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
ബിസ്വജിത്ത സംഗം, റുണാ സംഗമ എന്നീ രണ്ടു മുതിര്‍ന്ന മാവോയിസ്റ്റുകളാണ് പോലിസ് പിടിയിലായത്. ഇരുവരും മാവോയിസ്റ്റ് സംഘത്തിനുവേണ്ടി ആയുധക്കച്ചവടം നടത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചു പോലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരും പിടിയിലായത്. ഇരുവരും നാഗാലാന്റില്‍ നിന്നും മേഘാലയയിലേക്കു ആയുധങ്ങള്‍ കടത്താനുള്ള ശ്രമത്തിലായിരുന്നു. ഇവര്‍ക്ക് മേഘാലയയിലെ തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു.
from kerala news edited
via IFTTT