Story Dated: Thursday, February 26, 2015 03:15
അഗളി: അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കുന്നന്‍ചാളഭാഗത്ത് വനം വകുപ്പിന്റെ കീഴിലുള്ള ഒരു മലയുടെ നാലു വശവും കത്തിയമര്‍ന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്‌തികളുടെ 25 ഏക്കര്‍ ഔഷധത്തോട്ടത്തിലെ 11 ഏക്കറോളം അഗ്നിക്കിരയായി. ചൊവ്വാഴ്‌ച വൈകീട്ടാണ് ഔഷധത്തോട്ടത്തിലേക്ക് വനത്തിനകത്തു നിന്നും തീ പടര്‍ന്നത്. ഉടന്‍ തന്നെ തോട്ടം തൊഴിലാളിയായ തങ്കച്ചന്‍ സമീപവാസികളെ കൂട്ടി തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് എട്ട് മണിയോടെയാണ് തീപടരുന്നത് നിയന്ത്രണവിധേയമാക്കാനായത്. കുമിഴ്, കൂവളം, നെല്ലി, കരിനൊച്ചി തുടങ്ങിയ ഔഷധസസ്യങ്ങളാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്. ജെറിന്‍, ജെയിംസ്, പാപ്പച്ചന്‍, ത്രേസ്യാമ്മ, ലൂസി, റെജി എന്നിവരുടെ പേരിലുള്ളതാണ് ഔഷധത്തോട്ടം.
ഔഷധത്തോട്ടത്തോട് ചേര്‍ന്ന 40 ഹെക്‌ടറിലധികം വരുന്ന വനം പൂര്‍ണ്ണമായും കത്തിയമര്‍ന്നിട്ടുണ്ട്. തേക്കും മുളയും മറ്റ് തണല്‍ മരങ്ങളും ഇടതൂര്‍ന്ന വനമാണ് കാട്ടുതീയിലൂടെ ഇല്ലാതായത്. ഈ ഭാഗത്ത് വനം വകുപ്പ് ഫയര്‍ലൈന്‍ ചെയ്‌തിട്ടില്ലെന്നും, ഫയര്‍വാച്ചര്‍മാരെ നിയമിച്ചിട്ടില്ലെന്നും പറയുന്നു.
from kerala news edited
via IFTTT