ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഭീഷണി: നാളെ പ്രഭാഷണം
Posted on: 27 Feb 2015
ബെംഗളൂരു: 'ആവിഷ്‌കാരസ്വാതന്ത്ര്യം നേരിടുന്ന ഭീഷണി' എന്ന വിഷയത്തില്‍ ശനിയാഴ്ച വൈകിട്ട് 5.30-ന് കര്‍ണാടക പ്രോഗ്രസീവ് ആര്‍ട്‌സ് ക്ലബ്ബ് പ്രഭാഷണം സംഘടിപ്പിക്കുന്നു. നിരൂപകന്‍ ഇ.പി. രാജഗോപാലനാണ് പ്രഭാഷകന്‍. ഉദയനഗറിലുള്ള സൂരിഭവനിലാണ് പരിപാടി.
ഭീഷണിയെത്തുടര്‍ന്ന് എഴുത്ത് നിര്‍ത്തുകയാണെന്ന് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ പറയേണ്ടിവന്ന സാഹചര്യത്തിലാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.
from kerala news edited
via IFTTT