121

Powered By Blogger

Thursday, 26 February 2015

മുഹമ്മദ്‌ റാഫി











Story Dated: Friday, February 27, 2015 02:05


mangalam malayalam online newspaper

പാലക്കാട്‌: കാറിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. ചടനാംകുറിശ്ശി തണല്‍ നഗറില്‍ ഷാഹുല്‍ഹമീദിന്റെ മകന്‍ മുഹമ്മദ്‌ റാഫി(22) ആണ്‌ മരിച്ചത്‌. കൊഴിഞ്ഞാമ്പാറ നീലക്കാച്ചിയില്‍ ഇന്നലെ മൂന്നരക്കായിരുന്നു അപകടം. പൊള്ളാച്ചി വണ്ണാമടയില്‍ നിന്നും പാലക്കാട്ടേക്ക്‌ വരുന്ന ആള്‍ട്ടോ കാറുമായി ബൈക്ക്‌ കൂട്ടിയിടിക്കുകയായിരുന്നു. റാഫി സംഭവസ്‌ഥലത്ത്‌ തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ കല്‍മണ്ഡപം ശെ വപാളയത്തെ കാജാഹുസൈന്റെ മകന്‍ ഹാരിസ്‌(23)നെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മുഹമ്മദ്‌ റാഫിയുടെ മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഇന്ന്‌ രാവിലെ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. ഖബറടക്കം ഇന്ന്‌ കൂട്ടുപാത മുക്രാപള്ളി ഖബര്‍സ്‌ഥാനില്‍. കൊഴിഞ്ഞാമ്പാറ പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT