121

Powered By Blogger

Tuesday, 20 April 2021

ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പിനു ശ്രമം; മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: ബി.എസ്.എൻ.എൽ. ഉപഭോക്താക്കളെ ലക്ഷ്യംെവച്ച് ഓൺലൈൻ തട്ടിപ്പിനു ശ്രമം. കെ.വൈ.സി. വിവരങ്ങൾ അന്വേഷിച്ചാണ് ശ്രമം നടക്കുന്നത്. ഉപഭോക്താക്കളിൽ പലർക്കും ഇത്തരം അനുഭവങ്ങളുണ്ടായതോടെ പരാതികളുയർന്നു. ഇതോടെ മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ. രംഗത്തെത്തിയിട്ടുണ്ട്. കെ.വൈ.സി. വിവരങ്ങൾ ലഭ്യമാക്കാനാണ് എസ്.എം.എസ്. വഴി ആവശ്യപ്പെടുന്നത്. വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. 8582909398 എന്ന നമ്പറിൽനിന്നും വിവിധ എസ്.എം.എസ്. ഹെഡുകളിൽനിന്നുമാണ് സന്ദേശങ്ങൾ എത്തുന്നത്. സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് തിരിച്ചുവിളിച്ചാൽ ബി.എസ്.എൻ.എലിന്റെ കെ.വൈ.സി. വിഭാഗമാണെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ, ഇവർക്ക് ബി.എസ്.എൻ.എലുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന കെ.വൈ.സി. വിവരങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതടക്കമുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് ബി.എസ്.എൻ.എൽ. അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾ വ്യാജസന്ദേശങ്ങൾക്ക് മറുപടിയായി വിവരങ്ങൾ കൈമാറരുത്. കസ്റ്റമർ സർവീസ് സെന്റർ മുഖേന മാത്രമാണ് ബി.എസ്.എൻ.എൽ. കെ.വൈ.സി. സംബന്ധിച്ച കാര്യങ്ങൾ ചെയ്യാറുള്ളൂവെന്നും അധികൃതർ അറിയിച്ചു.

from money rss https://bit.ly/2Qckh9W
via IFTTT