121

Powered By Blogger

Friday, 17 December 2021

ഇളവുകളുടെകാലം കഴിയുന്നു: വായ്പാ പലിശകൂടും, വിപണിയില്‍ തിരുത്തല്‍ തുടരും

അമേരിക്കൻ കേന്ദ്ര ബാങ്ക് കോവിഡ് ഉത്തേജന നടപടികളിൽനിന്ന് ദ്രുതഗതിയിൽ പിന്മാറാനുള്ള ശ്രമത്തിലാണ്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാൻ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി(എഫ്ഒഎംസി)തീരുമാനിച്ചിരിക്കുന്നു. വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽനിന്ന് 2022 മാർച്ചോടെ പൂർണമായും പിൻവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൂണിനുപകരം മാർച്ചിൽതന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിച്ചാൽ നമുക്ക് എന്തുകാര്യം എന്നുചിന്തിക്കാൻവരട്ടെ. അതിസമ്പന്നർ മുതൽ സാധാരണക്കാർവരെയുള്ളവരെ ബാധിക്കുന്നതാണ് ഈതീരുമാനം. പണലഭ്യതയിൽ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാംമാറ്റങ്ങളാകും ഉണ്ടാകുക? വായ്പാ പലിശ ഉയരും യുഎസ് ഫെഡറൽ റിസർവിന്റെ വഴിയേ ആർബിഐയും നീങ്ങുകയാണെങ്കിൽ 2022 കലണ്ടർവർഷം പകുതിയോടെ റിപ്പോനിരക്കിൽ വർധനവുണ്ടാകും. വായ്പാ-നിക്ഷേപ പലിശ ഉയരാൻ അത് കാരണമാകും. താരതമ്യേന ഉയർന്ന പലിശ ഈടാക്കുന്ന വ്യക്തിഗത വായ്പകളിലുംമറ്റും നിരക്ക് വർധന ഉടനെ പ്രതിഫലിക്കില്ലെങ്കിലും റിപ്പോ നിരക്കുമായി(നിശ്ചിത ബെഞ്ച്മാർക്ക്)ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശ ഉയരും. നിലവിൽ ഏറ്റവും താഴന്ന പലിശ നിരക്കാണ് ഭവനവായ്പക്കുള്ളത്. പലിശ കുറഞ്ഞ സാഹചര്യംകണക്കിലെടുത്ത് കൂടുതൽ തുക വായ്പയെടുക്കാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യം പരിഗണിക്കുക. അടുത്തവർഷത്തോടെ പലിശ ഉയരുമ്പോൾ വരുന്ന ബാധ്യതകൂടി കണക്കിലെടുത്ത് അധികതുക വായ്പയെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിദേശ വിദ്യാഭ്യാസചെലവ് യുഎസിലെ നിരക്ക് വർധന ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ വിദേശ വിദ്യാഭ്യാസം, വിദേശ വിനോദയാത്ര തുടങ്ങിയവയുടെ ചെലവ് വർധിക്കാൻ അതിടയാക്കും. അതുകൊണ്ടുതന്നെ ഇത്തരം ചെലവിനത്തിൽ ലക്ഷ്യമിട്ടിട്ടുള്ള തുകയിൽ വർധനവരുത്തേണ്ടിവരുമെന്നകാര്യം ഇപ്പോഴേ ആലോചിക്കുക. ഇന്റർനാഷണൽ ഇക്വിറ്റികളിലോ, ഫണ്ടുകളിലോ നിക്ഷേപമില്ലെങ്കിൽ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുക. വിദേശ നിക്ഷപത്തിൽ ഇടിവുണ്ടാകും ലോകമെമ്പാടുമുള്ള നിക്ഷേപ ആസ്തികളിലെ മുന്നേറ്റത്തിന്റെ പ്രധാനകാരണം സമ്പദ് വ്യവസ്ഥയിലെ കൂടിയ പണലഭ്യതയാണ്. ആഗോളതലത്തിൽ നിക്ഷേപകരിലൊരുവിഭാഗം ചുരുങ്ങിയ ചെലവിൽ കൂടുതൽ പണം ലഭ്യമാകുന്നതോടെ വൻതോതിൽ കടമെടുത്ത് വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നു. ഈ ചെലവിൽ വർധനയുണ്ടാകുന്നതോടെ വിപണികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പാലായനംചെയ്യും. ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടത്തിന് അത് വഴിയൊരുക്കും. അടുത്തവർഷം മാർച്ചോടെ ഓരോ പാദങ്ങളിലും കാൽശതമാനംവീതം നിരക്ക് വർധനയാണ് യുഎസ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. വിക്വസ്വര വിപണികളിലെ നിക്ഷേപത്തിൽ വൻതോതിൽ കുറവുവരാൻ അതിടയാക്കും. നിലവിൽ രാജ്യത്തെ വിപണിയിൽനിന്ന് വിദേശനിക്ഷേപകർ പിൻവാങ്ങുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനില്ല. കടപ്പത്രഫണ്ടുകളെയും ബാധിക്കും യുഎസിലെ പലിശനിരക്ക് വർധനക്കൊപ്പം രാജ്യത്തെ നിരക്കുകളും ഉയരുന്നതോടെ പോർട്ട്ഫോളിയോയിലെ ദീർഘകാല ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തെ അത് ബാധിക്കും. അതുകൊണ്ടുതന്നെ ലോങ്-മീഡിയം ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം. പലിശ നിരക്ക് ഉയരുമ്പോൾ സ്വാഭാവികമായും യുഎസ് ഡോളർ കരുത്താർജിക്കും. സ്വർണംപോലുള്ള കമ്മോഡിറ്റികളുടെ വിലയിടിയാനും അതിടയാക്കും. മറിച്ചും സംഭവിച്ചേക്കാം. ഓഹരി വിപണി അസ്ഥിരമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേയ്ക്ക് കൂട്ടത്തോടെ നിക്ഷേപകർ മാറിയാൽ വില ഉയരാനും കാരണമാകും. ഡോളർ കുതിക്കുമ്പോൾ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായാൽ രാജ്യത്തെ സ്വർണവിലയുംകൂടും.

from money rss https://bit.ly/3mfiY6M
via IFTTT