ടീം തിരൂര്‍ വിജ്ഞാനയാത്ര
Posted on: 08 Dec 2014
അബുദാബി: 'ടീം തിരൂര്‍' അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏകദിന വിജ്ഞാനയാത്ര നടത്തി. അല്‍ഐനില്‍ കാര്‍ഷിക വിദഗ്ധന്‍ വിജയന്‍ പിള്ളയുടെ കൃഷിത്തോട്ടത്തിലേക്കായിരുന്നു യാത്ര. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയുള്ള കൃഷിരീതി നേരിട്ടറിയുന്നതിനായിരുന്നു യാത്ര സംഘടിപ്പിച്ചത്. ജനാര്‍ദനന്‍ കുറ്റിത്തറ, സലാം ചെമ്പ്ര, മൊയ്തീന്‍ ചെമ്പ്ര, അബ്ദുല്‍ വഹാബ്, മുളക്കല്‍ ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT