121

Powered By Blogger

Sunday, 7 December 2014

അല്‍ നഹ്ദയിലെ വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ അഷ്ടനായികമാര്‍ അരങ്ങിലേക്ക്‌








അല്‍ നഹ്ദയിലെ വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ അഷ്ടനായികമാര്‍ അരങ്ങിലേക്ക്‌


Posted on: 08 Dec 2014


ഷാര്‍ജ: നാട്യശാസ്ത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ എട്ട് സ്വഭാവവിശേഷങ്ങള്‍ സംയോജിപ്പിച്ച് പുതിയൊരു നൃത്തനാടകം അണിയറയിലൊരുങ്ങുന്നു. നര്‍ത്തകിയും എഴുത്തുകാരിയുമായ അംബാ ശിവരാഗ് രചന നിര്‍വഹിച്ച് സംവിധാനംചെയ്യുന്ന ഈ കലാസൃഷ്ടി ജനവരിയില്‍ ഷാര്‍ജ കള്‍ച്ചറല്‍ പാലസില്‍ അവതരിപ്പിക്കാനുള്ള പരിശീലനത്തിലാണ് ഷാര്‍ജ അല്‍ നഹ്ദയിലെ ഒരുകൂട്ടം വീട്ടമ്മമാര്‍. ഒരു സ്ത്രീ ബാല്യ, കൗമാര, യൗവനങ്ങളില്‍നിന്ന് വിവാഹത്തിലേക്ക് കടക്കവേ അവളിലുണ്ടാകുന്ന വിവിധങ്ങളായ സ്വഭാവ വൈജാത്യങ്ങളാണ് കാഴ്ചക്കാരുടെ മുന്നിലെത്തിക്കുന്നത്. 'വാസകസജ്ജ', 'വിരഹോത്ത് ഖണ്ടിത', 'സ്വാധീന ഭര്‍തൃക', 'കലഹാന്തരിത', 'ഖണ്ടിത', 'വിപ്രലബ്ദ', 'പ്രോഷിത ഭര്‍തൃക', 'അഭിസാരിക' തുടങ്ങിയ അഷ്ടനായികമാരുടെ സ്വഭാവങ്ങളാണ് നൃത്തനാടകത്തിന് വിഷയമാകുന്നത്. ഭര്‍ത്താവിനോടോ കാമുകനോടോ ഉണ്ടാകുന്ന ഒരു സ്ത്രീയുടെ അമിതമായ സ്‌നേഹവും ആ സ്‌നേഹം എത്രമാത്രം തിരിച്ചറിയുന്നുണ്ടെന്ന ആകുലതയുമാണ് ഈ വിഭിന്ന സ്വഭാവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഇത്തരം അഷ്ടനായികമാരുടെ സ്വഭാവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഓരോ സ്ത്രീയിലും അടങ്ങിയിട്ടുണ്ടെന്ന് അംബ ശിവരാഗ് പറഞ്ഞു.

എപ്പോഴും സന്തോഷവതിയായി അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെയോ കാമുകനെയോ കാത്തിരിക്കുന്ന 'വാസകസജ്ജ'യും പങ്കാളിയുടെ കൂടെ ഉല്ലാസയാത്ര ഇഷ്ടപ്പെടുന്ന 'വിരഹോത്ത് ഖണ്ടിത'യും സന്തോഷത്തിനായി പങ്കാളിയെ സ്വാധീനിക്കുന്ന 'സ്വാധീന ഭര്‍തൃക'യും ഈ കലാസൃഷ്ടിയിലെ ഉജ്ജ്വലകഥാപാത്രങ്ങളാണ്. ഒരു സാധാരണ സ്ത്രീയുടെ പിടിവാശിയും കുശുമ്പും പ്രകടമാകുന്നതും അതിലേറെ ഇഷ്ടം പ്രകടമാക്കുകയും ചെയ്യുന്ന ഇത്തരം കഥാപാത്രങ്ങളില്‍നിന്ന് 'കലഹാന്തരിത', 'ഖണ്ടിത' എന്നിവരില്‍ എത്തുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങളാണ് പ്രകടമാക്കുന്നത്. തങ്ങളുടെ പങ്കാളികള്‍ മറ്റു സ്ത്രീകളില്‍ അഭിരമിക്കുന്നുവെന്നറിയുമ്പോള്‍ അതില്‍നിന്ന് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്. പങ്കാളിയ്‌ക്കെതിരെ ക്ഷോഭത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളായാണ് വിപ്രലബ്ദയും പ്രോഷിത ഭര്‍തൃകയും വരുന്നത്. ഒടുവില്‍ ഇച്ഛാഭംഗത്തോടെ സ്വയംനശിക്കുന്ന കഥാപാത്രമായാണ് അഭിസാരിക കടന്നുവരുന്നത്.

പുരാണങ്ങളും പുതുമയും ഒരേപോലെ കടന്നുവരുന്ന ശക്തമായ ഇതിവൃത്തമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒരേസമയം നാടകവും നടനവും പ്രേക്ഷകരിലെത്തിക്കാന്‍ അംബാ ശിവരാഗ് ഇവിടെ ശ്രമിക്കുന്നു. എട്ട് നായികമാരും ഉപനായികമാരും അവരുടെ നായകകഥാപാത്രങ്ങളും ഈ നൃത്തനാടകത്തില്‍ വേദിയിലെത്തുന്നു. 'ശങ്കരം ലോക ശങ്കരം' നാട്യസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് നൃത്തനാടകം അവതരിപ്പിക്കപ്പെടുന്നത്.










from kerala news edited

via IFTTT