Story Dated: Sunday, December 7, 2014 07:28
ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന് പകരം കൊണ്ടുവരുന്ന സംവിധാനത്തോട് ഭൂരിപക്ഷം സംസ്‌ഥാനങ്ങളും അനുകൂലമെന്ന് കേന്ദ്രം. സംസ്‌ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനം രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മോഡി പറഞ്ഞു. ആസൂത്രണ കമ്മീഷന്‍ ഉടച്ചുവാര്‍ക്കേണ്ടതിന്റെ ആവശ്യകത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചുണ്ടിക്കാട്ടിയിട്ടുണ്ടെന്നും മോഡി പറഞ്ഞു.
സംസ്‌ഥാനങ്ങളുടെ കൂടി സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പകരം സംവിധാനം വരുന്നത്. സംസ്‌ഥാനങ്ങള്‍ വികസിക്കാതെ രാജ്യം വികസിക്കില്ല. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, കേന്ദ്ര-സംസ്‌ഥാന ഉദ്യോഗസ്‌ഥര്‍ എന്നിവരടങ്ങിയ ടീം ഇന്ത്യ എന്ന ആശയവുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണം. സംസ്‌ഥാനങ്ങള്‍ക്ക് പുതിയ സംവിധാനത്തില്‍ സുപ്രധാന പങ്ക് വഹിക്കാനാകും. സംസ്‌ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കാന്‍ വേദി ലഭിക്കുന്നില്ല. അത് മാറണം. കൂടാതെ സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും സംവിധാനങ്ങളുണ്ടാകണമെന്നും മോഡി പറഞ്ഞു.
അതേസമയം കേരളം ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ പുതിയ സംവിധാനത്തിന്റെ രൂപീകരണത്തെ എതിര്‍ത്തു. നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതിനായി സംസ്‌ഥാനങ്ങളുടെ കൂടുതല്‍ പങ്കളിത്തം ഉറപ്പാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി കൂടുതല്‍ പണം നീക്കിവയ്‌ക്കുന്നുണ്ടെങ്കിലും കേന്ദ്ര പദ്ധതികളുടെ മാനദണ്ഡം മൂലം പണം വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
from kerala news edited
via IFTTT