Story Dated: Sunday, December 7, 2014 05:27
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും. ദേശീയ ഉത്തേജക നിരോധന ഏജന്‍സിയാണ് (നാഡ) പരിശോധന നടത്തുക. ഇത് സംബന്ധിച്ച് നാഡയുടെ അറിയിപ്പ് സംഘാടകര്‍ക്ക് ലഭിച്ചു. ഉദ്ഘാടന ദിവസം രാവിലെ മുതല്‍ പരിശോധന തുടങ്ങും. നാഡയുടെ ആറ് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സ്കൂള്‍ കായിക മേളയില്‍ നാഡ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.
from kerala news edited
via IFTTT