Story Dated: Sunday, December 7, 2014 06:27
തടിയില്‍ സ്വന്തം കാര്‍ നിര്‍മ്മിച്ച ചൈനക്കാരനെക്കുറിച്ച് ലോകമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇലക്‌ട്രോണിക് കാറാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ലോകത്തിലേറ്റവും വലുപ്പം കുറഞ്ഞ കാര്‍ സ്വയം നിര്‍മ്മിച്ച് മറ്റൊരു ചൈനക്കാരന്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു.
ചൈനയിലെ ഷാംഗായ് പ്രവിശ്യയിലുള്ള സൂ സിയാന്‍ എന്ന അറുപതുകാരനാണ് ലോകത്തിലേറ്റവും ചെറിയ കാര്‍ സ്വയം നിര്‍മ്മിച്ചത്. വെറും 23.6 ഇഞ്ചാണ് ഇദ്ദേഹം നിര്‍മ്മിച്ച കാറിന്റെ നീളം. വീതി 13.8 ഇഞ്ചും ഉയരം 15.7 ഇഞ്ചുമാണ്. പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറിന് വലിയ കാറുകളുടെ എല്ലാ സംവിധാനങ്ങളുമുണ്ട്.
സ്‌റ്റിയറിംഗ്, ബ്രേക്ക്, ഗിയര്‍ ബോക്‌സ്, ലൈറ്റുകള്‍, ഹോണ്‍ തുടങ്ങി വലിയ കാറിനുള്ള എല്ലാ സംവിധാനങ്ങളും കളിപ്പാട്ട സൈക്കിള്‍ പോലെയുള്ള ഈ കാറിലുണ്ട്. 244 യുഎസ് ഡോളറാണ് (15095 രൂപ) ഈ കാറ് അസംബ്ലി ചെയ്യുന്നതിന് ചെലവായത്. രണ്ട് വര്‍ഷമെടുത്താണ് കാര്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. താന്‍ നിര്‍മ്മിച്ച കാറിന് മണിക്കൂറില്‍ 28 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകുമെന്ന് സിയാന്‍ പറഞ്ഞു.
from kerala news edited
via IFTTT