Story Dated: Monday, December 8, 2014 02:27
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് വെഞ്ചാലി വയലില്‍ വെള്ളംകെട്ടി നിര്‍ത്താനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. പ്രദേശത്തു കൃഷി ഇറക്കും മുമ്പെ വെള്ളം പെരുംതോട് ഭാഗത്തേക്ക് നീങ്ങുകയാണ്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതുകാരണം വേണ്ടത്ര മേനി നെല്ല് കൊയ്യുവാന്‍ കഴിയുന്നില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയിറക്കുന്ന നെല്ലറയില്‍ ഒന്നാണ് നന്നമ്പ്ര വെഞ്ചാലി പാടം. ജലസേചന് വകുപ്പിന്റെ ബി.സി.ബി സംവിധാനം (തോ്‌ട്ടില്‍ വെള്ളം കെട്ടി നിര്‍ത്താനുള്ള സംവിധാനം) ഏര്‍പ്പെടുത്തിയാല്‍ ഈ പാടത്തു നി്‌ന്ന് നൂറുമേനി കൊയ്യുവാന്‍ കഴിയും. ഫലഭൂവിഷ്‌്ഠമായ മണ്ണും ആത്മാഥതയുമുള്ള കര്‍ഷകരുടെ കൂട്ടായ്‌മയാണു വെഞ്ചാലി പാടം കൊണ്ടു നടക്കുന്നത്. അടിയന്തിരമായി ഈ ഭാഗങ്ങളില്‍ ബി.സി.ബി സംവിധാനം ഏര്‍പ്പെടുത്തണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT