Story Dated: Sunday, December 7, 2014 12:12
പാലക്കാട്: യുദ്ധകാലത്തെപ്പോലെ സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടതാണെന്ന് എം.ബി.രാജേഷ് എംപി. ജില്ലാ സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സായുധസേന പതാക ദിനാചരണവും ബോധവത്‌ക്കരണ സെമിനാറും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാഖപട്ടണത്ത് കൊടുങ്കാറ്റ് വീശിയടിച്ചപ്പോഴും ജമ്മുകാശ്‌മീരിലെയും ഉത്തരാഖണ്ഡിലെയും പ്രളയകാലത്തും സൈനികരാണ് നാടിനെ സംരക്ഷിച്ചത്.
സാധാരണക്കാരന്റെ ജീവിതത്തില്‍ സൈനികര്‍ എന്നും താങ്ങും തണലുമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മേജര്‍ ജനറല്‍ (റിട്ട) പി.സുഭാഷ് വിമുക്‌ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍യ്‌ക്കുമുള്ള വിദ്യാഭ്യാസ, സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്‌തു. ഈ വര്‍ഷത്തെ കേരള സൈനിക സ്‌മരണിക ബ്രിഗേഡിയര്‍(റിട്ട) എം.പി.ജി.മേനോന്‍ പ്രകാശനം ചെയ്‌തു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഷിജു ഷെരീഫ് സ്വാഗതവും അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം.വി. മണി നന്ദിയും പറഞ്ഞു. പി.സുഭാഷ്, എം.പി.ജി.മേനോന്‍, എം.രാജന്‍, എം.വി.ചന്ദ്രമോഹന്‍, പി.മോഹന്‍ദാസ് സംസാരിച്ചു.
from kerala news edited
via
IFTTT
Related Posts:
സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിക്ക് തുടക്കമായി Story Dated: Monday, February 2, 2015 12:44പാലക്കാട്: ജില്ലയില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ പുതൂര്‍, പല്ലശ്ശന എന്നീ ഗ്രാമങ്ങള്‍ ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ന… Read More
മതംമാറ്റം കൊടിയ വിപത്ത്: ശിവലിംഗേശ്വര സ്വാമി Story Dated: Monday, February 2, 2015 12:44പാലക്കാട്: മതമാറ്റം കൊടിയ വിപത്താണെന്നും ഭാരതീയ സംസ്കാരം നേരിടുന്ന ഈ വിപത്തിന് തടയിടാന്‍ വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകള്‍ക്ക് കഴിയണമെന്നും കോയമ്പത്തൂര്‍ കാഞ്ചീപുര… Read More
ഓങ്ങല്ലൂര്‍ പഞ്ചായത്ത് വിഭജനത്തിനെതിരേ ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുന്നു Story Dated: Monday, February 2, 2015 12:44ഷൊര്‍ണൂര്‍: അശാസ്ത്രീയമായി ഓങ്ങല്ലൂര്‍ പഞ്ചായത്ത് വിഭജനത്തിനെതിരേ ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ സമ്മര്‍ദത്തിന്റെയും മുന്‍കൂട്ടി നിശ്ചയിച്ച … Read More
മോഷണം കൊണ്ട് പൊറുതിമുട്ടിയ കടയുടമ സ്ഥാപിച്ച ക്യാമറയില്‍ മോഷ്ടാവ് കുടുങ്ങി Story Dated: Monday, February 2, 2015 12:44ആനക്കര: മോഷണം കൊണ്ട് പൊറുതിമുട്ടിയ കടയുടമ ഒടുവില്‍ രഹസ്യമായി സ്ഥാപിച്ച ക്യാമറയില്‍ മോഷ്ടാവ് കുടുങ്ങി. കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്ക്കോടാണ് സംഭവം. തണ്ണീര്‍ക്കോട് ന… Read More
മുളയന്‍കാവ് തേര്‍പൂജ മഹോത്സവം വര്‍ണ്ണാഭമായി Story Dated: Saturday, January 31, 2015 03:36മുളയന്‍കാവ്: വള്ളുവനാട്ടിലെ പുരാതന ക്ഷേത്രമായ മുളയന്‍കാവ് സുബ്രഹ്മണ്യന് കോവിലിലെ തേര്‍പൂജ മഹോത്സവം വര്‍ണ്ണാഭമായി. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, അഭിഷേകങ്ങളും … Read More