Story Dated: Sunday, December 7, 2014 05:51
കോട്ടയം: മീനിച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നട്ടാശേരി ചക്കാലചൂനാട്ട് ശ്രീജിത്ത് പി. നായര്‍ (38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തുമൊന്നിച്ച് മീനച്ചിലാര്‍ നീന്തിക്കടക്കുന്നതിനിടെയാണ് ശ്രീജിത്തിനെ കാണാതായത്. കുമാരനല്ലൂര്‍ ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ട് ഡിപ്പോ കടവില്‍ നടക്കുന്നതിനു മുമ്പാണ് സംഭവം. ഡിപ്പോ കടവിന് എതിര്‍വശത്തുള്ള പാലക്കാട്ടു കടവില്‍നിന്നു സുഹൃത്തുമൊന്നിച്ച് ആറാട്ടു കാണുന്നതിന് മീനച്ചിലാര്‍ നീന്തികടക്കാന്‍ ശ്രമിക്കുമ്പോള്‍ ശ്രീജിത്ത് മുങ്ങിത്താഴുകയായിരുന്നു. ഈ സമയം കടത്തുകാരന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് ഇയാള്‍ കരയ്ക്കെത്തി നാട്ടുകാരെ വിവരം അറിയിച്ചു. കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും സംയുക്തമായി രാത്രി തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് വെളിച്ചകുറവുമൂലം പുലര്‍ച്ചെ 1.30ന് തെരച്ചില്‍ നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ ഒന്പതിനു തുടങ്ങിയ തെരച്ചിലിലാണ് ശ്രീജിത്തിന്റെ മൃദേഹം കണ്ടെത്തുന്നത്. ചെളിയില്‍ പൂണ്ടനിലയില്‍ ആറിന്റെ അടിത്തട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
from kerala news edited
via IFTTT