Story Dated: Sunday, December 7, 2014 08:15
സുബായ്: ബോളിംഗ് ആക്ഷനിലെ അപാകത ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ താല്‍ക്കാലിക വിലക്ക്. അബുദാബിയില്‍ ന്യൂസിലാന്റിനെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഹഫീദിന്റെ ബോളിംഗ് ആക്ഷനില്‍ അംപയര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ലേ ബ്രോയില്‍ നടന്ന പരിശോധനയില്‍ താരത്തിന്റെ ബോളിംഗ് ആക്ഷനിലെ അപാകത ഐസിസി സ്ഥിരീകരിച്ചു. ഹഫീദിന്റെ കൈ അനുവദനീയമായ 15 ഡ്രിഗ്രിയില്‍ കൂടുതല്‍ മടങ്ങുന്നതായി പരിശോധനയില്‍ തെളിഞ്ഞു. മുന്‍പ് പാക്ക്് സ്പിന്നര്‍ സയിദ് അജ്മലും ബോളിംഗ് ആക്ഷനിലെ അപാകതയുടെ പേരില്‍ ഐസിസിയുടെ നടപടി നേരിട്ടിരുന്നു.
from kerala news edited
via IFTTT